Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ

May 02, 2024

news_malayalam_new_rules_in_oman

May 02, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്കത്ത്: ഒമാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യന്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ച് ഇതു വഴിയാണ് ചെലവുകള്‍ വഹിക്കുക. ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കും. ആരോഗ്യ പരിചരണ സഹായത്തിനുള്ള അഭ്യർത്ഥനകള്‍ കമ്മിറ്റി പഠിക്കുകയും രേഖകള്‍ പരിശോധിക്കുകയും ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും. 

ചികിത്സയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലയിം ചെയ്യുന്നതും കമ്മിറ്റിയായിരിക്കും. സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള ഇന്‍ഷുറന്‍സ് കവറേജ് പരിധി തീര്‍ന്നുപോകല്‍, പോളിസി കാലഹരണപ്പെടല്‍, ഇന്‍ഷുറന്‍സ് രേഖയുടെയോ യാത്രാ രേഖയുടേയോ അഭാവം എന്നിവയും കമ്മിറ്റി വഴി പരഹരിക്കും.

സന്ദര്‍ശന വീസ, ആശുപത്രി സേവനം ആവശ്യമായി വന്ന അടിയന്തര ആരോഗ്യ സ്ഥിതിയുടെ തെളിവുകള്‍, അടിയന്തര ചികിത്സാ ചെലവുകള്‍ നല്‍കാന്‍ സന്ദര്‍ശകന് കഴിവില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ എന്നിവ സൗജന്യ ചികിത്സ ലഭിക്കാന്‍ സമര്‍പ്പിക്കേണ്ടതാണ്.

പരമാവധി 5,000 റിയാല്‍ വരെ സഹായം ലഭ്യമാകും. അപേക്ഷകര്‍ക്ക് നല്‍കുന്ന അന്തിമ സഹായ തുക സംബന്ധിച്ച തീരുമാനം കമ്മിറ്റി കൈക്കൊള്ളും. അപേക്ഷകരുടെ മുന്‍ഗണന അനുസരിച്ചായിരിക്കും സഹായം വിതരണം ചെയ്യുക. മതിയായ പണം ലഭ്യമല്ലെങ്കില്‍ കമ്മിറ്റി സഹായ വിതരണം നിര്‍ത്തിയേക്കാമെന്നും ഫിനാന്‍ഷ്യന്‍ സര്‍വീസസ് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News