Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍

May 02, 2024

news_malayalam_neet_updates

May 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ നാഷണൽ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷ (നീറ്റ്-യുജി) കേന്ദ്രമായി എംഇഎസ് ഇന്ത്യന്‍ സ്കൂൾ തെരഞ്ഞെടുത്തു. മെയ് 5 നാണ് പരീക്ഷ. മേയ് 5ന് ദോഹ പ്രാദേശിക സമയം 11.30 മുതല്‍ ഉച്ചയ്ക്ക് 2.50 വരെ പരീക്ഷ നടക്കും. രാവിലെ 8.30 മുതല്‍ വിദ്യാർത്ഥികള്‍ക്ക് പരീക്ഷാ സെന്റ‌റില്‍ പ്രവേശിക്കാം. മുഴുവന്‍ വിദ്യാർത്ഥികളും രാവിലെ 11.00 ന് മുന്‍പായി പരീക്ഷാ സെന്ററിൽ‍ ഹാജരായിരിക്കണമെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. 11.00ന് ശേഷം വരുന്ന വിദ്യാർത്ഥികള്‍ക്ക് സെന്റ‌റില്‍ പ്രവേശനം അനുവദിക്കില്ലെന്നും എംബസി അധികൃതര്‍ നോട്ടീസില്‍ വ്യക്തമാക്കി. വിദ്യാർത്ഥികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചു വേണം പരീക്ഷ എഴുതാനെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. 

പരീക്ഷാ സെന്‍റ‌ര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരെ 44572888, 55865725 എന്നീ നമ്പറുകളില്‍ പ്രവൃത്തി‍ ദിനങ്ങളില്‍ രാവിലെ 8.00നും ഉച്ചയ്ക്ക് 3.00 നും ഇടയില്‍ ബന്ധപ്പെടാം. ഖത്തറിന് പുറമേ കുവൈത്ത് സിറ്റി, യുഎഇയില്‍ ദുബായ്, അബുദാബി, ഷാര്‍ജ, ഒമാനിലെ മസ്‌കത്ത്, ബഹ്‌റൈനിലെ മനാമ, സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളാണ് ഗള്‍ഫിലെ മറ്റ് പരീക്ഷാ സെന്റ‌റുകള്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ടിഎ പ്രസിദ്ധീകരിച്ച പരീക്ഷാ സെന്റ‌റുകളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള കേന്ദ്രങ്ങള്‍ ഒഴിവാക്കിയിരുന്നു. പ്രവാസി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശക്തമായ പ്രതിഷേധത്തിന് ഫലമായി ഇന്ത്യയ്ക്ക് പുറത്തുള്ള 14 നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അധികൃതര്‍ പുന: സ്ഥാപിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News