Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു 

May 02, 2024

news_malayalam_missing_case_updates

May 02, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിൽ നിന്ന് കാണാതായ മലയാളിയെ കണ്ടെത്താൻ കുടുംബാംഗങ്ങൾ പൊതുജനങ്ങളുടെ സഹായം തേടി. തൃശൂർ ചാവക്കാട് ഒരുമനയൂർ സ്വദേശി ഷമീർ സലീമിനെയാണ് (28) കാണാതായത്. മാർച്ച് 31ന് കാണാതായെന്നാണ് വിവരം. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ എക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. എം കോം ബിരുദധാരിയാണ്. അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ്  ഷെമീൽ താമസിച്ചിരുന്നത്. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല.

അബുദാബിയിലെ മുസ്സഫയിൽ നിന്നാണ് കാണാതായത്. ബന്ധുക്കളും സുഹൃത്തകളും പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷമീർ രാജ്യം വിട്ട് പുറത്ത് പോയിട്ടില്ലെന്നും, ഇയാളുടെ പേരിൽ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് പോലീസിൽ നിന്ന് ലഭിച്ച വിവരം. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 00971 507793488, 00971 562328751 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News