Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൈന്യം പൂര്‍ണമായി പിന്‍മാറിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് താലിബാന്‍

July 05, 2021

July 05, 2021

കാബൂള്‍: സെപ്റ്റംബറോടെ അഫ്ഗാനില്‍ നിന്ന് നാറ്റോ സൈന്യം പിന്‍
മാറിയില്ലെങ്കില്‍ കനത്ത തിരിച്ചടിയെന്ന് അഫ്ഗാന്‍ താലിബാന്‍. സെപ്റ്റംബറില്‍ നാറ്റോ മടങ്ങിയാലും കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളവും നയതന്ത്ര കാര്യാലയങ്ങളും സംരക്ഷിക്കാന്‍ 1,000 സൈനികരെ നിലനിര്‍ത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയിലാണ് താലിബാന്‍ ഭീഷണി.താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യത്തെ പൂര്‍ണമായിപിന്‍വലിക്കുമെന്ന നാറ്റോ തീരുമാനം കര്‍ശനമായി പാലിക്കണം. പിന്‍വാങ്ങാതെ രാജ്യത്ത് തങ്ങിയാല്‍ തിരിച്ചടി നേരിടേണ്ടിവരും.വിദേശ നയതന്ത്ര പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജീവനക്കാര്‍   എന്നിവര്‍ക്ക് സുരക്ഷ നല്‍കുമെങ്കിലും സൈനികരെ കാക്കുന്ന ഉത്തരവാദിത്വം ഏല്‍ക്കില്ലെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ പറഞ്ഞു. സെപ്റ്റംബര്‍ 11 ഓടെ സൈനികരെ പൂര്‍ണമായി അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് അടുത്തിടെയായി താലിബാന്‍ വന്‍മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലാണ്.

 


Latest Related News