Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി

May 02, 2024

news_malayalam_arrest_updates_in_qatar

May 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഇവരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. ഓഡിറ്റ് ബ്യൂറോയുടെ ഏകോപനത്തിൽ നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരെ  പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലിസ്ഥലത്തിന് പുറത്തുള്ള സമയത്ത് ഓഫീസിലാണെന്ന് കാണിക്കാനും, തൊഴിലുടമയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് തങ്ങൾക്ക് നൽകേണ്ടതില്ലാത്ത വേതനം കൈപ്പറ്റാനും ഇവർ ഹാജർ സമയം കൃത്രിമം കാണിച്ചതായി കണ്ടെത്തി. 

അന്വേഷണത്തിൽ, അവരിൽ ഒരാൾ ജോലിസ്ഥലത്ത് നിന്നും പുറത്തുകടക്കുന്ന സമയവും പ്രതികൾ ഓരോരുത്തരുടെയും തൊഴിൽ കാർഡ് മുഖേന രേഖപ്പെടുത്തിയതായി കണ്ടെത്തി. പൊതുഫണ്ട് ദുർവിനിയോഗം ചെയ്യുക, ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കൽ, ഔദ്യോഗിക രേഖകൾ വ്യാജമായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾ ചെയ്തിരിക്കുന്നതെന്നും, ഇതിന് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും പ്രോസിക്യൂഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News