Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ ഖത്തറില്‍ നിന്ന് മാറ്റണമെന്ന് യു.എ.ഇയിലെ അഫ്ഗാന്‍ അംബാസഡര്‍

March 17, 2021

March 17, 2021

അബുദാബി: ഖത്തറില്‍ നടക്കുന്ന അഫ്ഗാന്‍-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ മറ്റ് വേദികളിലേക്ക് മാറ്റണമെന്ന് യു.എ.ഇയിലെ അഫ്ഗാന്‍ അംബാസഡര്‍ ജാവിദ് അഹമ്മദ്. അക്രമങ്ങള്‍ കുറയ്ക്കാന്‍ ആതിഥേയരായ ഖത്തര്‍ താലിബാനെ വേണ്ടത് പോലെ പ്രേരിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. 

സമാധാന ചര്‍ച്ചകള്‍ ഒരു വേദിയില്‍ മാത്രമായി നടക്കരുത്. യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് , അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ വേദികളില്‍ മാറി മാറിയാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്. തന്റെ അഭിപ്രായങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാറിന്റെതല്ല, മറിച്ച് വ്യക്തിപരമാണ് എന്നും ജാവിദ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു. 

2013 ല്‍ഖത്തറില്‍ ഓഫീസ് തുറന്ന താലിബാന് അവിടെ വളരെ സുഖമാണ്. താലിബാന് സുഖകരമായ ആ മേഖലയില്‍ നിന്ന് അവര്‍ പുറത്ത് വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. 

അക്രമങ്ങള്‍ കുറയ്ക്കാനോ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനോ താലിബാനെ പ്രേരിപ്പിക്കാന്‍ ആതിഥേയരായ ഖത്തറിന് കഴിയുമായിരുന്നു. എന്നാല്‍ അവര്‍ അവരുടെ ശേഷി വേണ്ടത് പോലെ ഉപയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അഫ്ഗാന്‍ സര്‍ക്കാറിന്റെയും താലിബാന്റെയും പ്രതിനിധികള്‍ ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുന്നത് കൊണ്ട് ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പറയാം. 

അഫ്ഗാനിസ്ഥാനിലെ പങ്കാളിത്ത സര്‍ക്കാറഇന് താലിബാനെയും മുന്‍ പോരാളികളെയും ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. എന്നാല്‍ അധികാരക്കൈമാറ്റത്തിനുള്ള ഏക മാര്‍ഗം തെരഞ്ഞെടുപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. 

ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് അഫഅഗാനിസ്ഥാനെ പിന്തുണയ്ക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് ഖത്തറിലെ സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ ഓഫീസ് പറഞ്ഞത്. സമാധാനചര്‍ച്ചകള്‍ക്ക് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാനും വ്യക്തമാക്കിയിട്ടുണ്ട്. 

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ യു.എസ് സമ്മതിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുകയാണ് ഉണ്ടായത്. അക്രമം കുറയ്ക്കാനുള്ള ബാധ്യത നിറവേറ്റുന്നതില്‍ താലിബാന്‍ പരാജയപ്പെട്ടുവെന്നാണ് സര്‍ക്കാറിന്റെ ആരോപണം. 

അഫ്ഗാന്‍ വിഷയത്തില്‍ അടുത്ത ദിവസം റഷ്യ ഒരു ചര്‍ച്ച നടത്തുന്നുണ്ട്. അടുത്ത മാസം തുര്‍ക്കുയും ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാല്‍ ഇടക്കാല സര്‍ക്കാര്‍ എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചുകൊണ്ട് മൊത്തം പ്രക്രിയയെയും അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. 

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യു.എസ് പ്രത്യേക പ്രതിനിധി സല്‍മൈ ഖലീല്‍സാദ് എത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News