Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൊലപ്പെടുത്താനുള്ളവരുടെ പട്ടികയിൽ അൽ അഖ്സ പള്ളി ഇമാമും,'മരണവാറണ്ടു'മായി സയണിസ്റ്റ് ടെലിഗ്രാം ചാനൽ

October 16, 2023

qatar_news_malayalam_international_al_aqsa_imam-among_zionist_hit_list

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

തെൽ അവീവ്: കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് സയണിസ്റ്റ് ടെലിഗ്രാം ചാനൽ പുറത്തുവിട്ട ഫലസ്തീനികളുടെ പട്ടികയിൽ അൽ അഖ്‌സ മസ്ജിദ് ഇമാം ഷെയ്ഖ് ഇക്രിമ സബ്റിയും.നാസി ഹണ്ടേഴ്സ് 2023 എന്ന ചാനലിലാണ് കൊലപ്പെടുത്തേണ്ടവരുടെ പേരും ഫോട്ടോയും സ്ഥലവുമുൾപ്പെടെ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.'മിഡിൽ ഈസ്റ്റ് ഐ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘ഇനിയും ഉന്മൂലനം ചെയ്തിട്ടില്ലാത്ത, സുഖമായി ഇറങ്ങി നടക്കുന്ന നാസികൾ’ എന്ന പേരിലാണ് ഇവരുടെ വിവരങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.ഇസ്രയേൽ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജൂത സംഘടനകളിൽ നിന്നുള്ള ഭീഷണിയെകുറിച്ച് സബ്റിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ലീഗൽ സംഘത്തിലുള്ള ഖാലിദ് സബർക്ക മിഡിൽ ഈസ്റ്റ്‌ ഐയോട് പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി സബ്റി തുടർച്ചയായ പ്രകോപനങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് ഖാലിദ് സബർക്ക അറിയിച്ചു.

നിലവിലെ സാഹചര്യത്തിന്റെ ഗൗരവം അറിയിക്കാൻ ജെറുസലേമിലെ പുണ്യ ഭൂമികളുടെ സംരക്ഷണ അധികാരമുള്ള ജോർദാൻ രാജാവിനെയും ജെറുസലേമിലെ അറബ് കോൺസുലേറ്റുകളെയും സബ്റി ബന്ധപ്പെട്ടിട്ടുണ്ട്.

മത നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വിദ്യാർത്ഥി ആക്ടിവിസ്റ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ, ഹമാസ് അംഗങ്ങൾ എന്നിവരാണ് ടെലിഗ്രാം ചാനലിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള മറ്റു ഫലസ്തീനികൾ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹീബ്രൂ ഭാഷയിലുള്ള ചാനൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ചാനലിന് 3,500ലധികം ഫോളോവേഴ്സുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News