Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാസ്‌ക് ധരിക്കില്ലെന്ന് യുവാക്കള്‍ക്ക് കട്ട വാശി: യു.എസില്‍ വിമാനം മണിക്കൂറുകള്‍ വൈകി

July 07, 2021

July 07, 2021

വാഷിങ്ടണ്‍: കൊന്നാലും മാസ്‌ക് ധരിക്കില്ലെന്ന് യുവാക്കള്‍. ധരിക്കാതെ വിമാനം പറത്തില്ലെന്ന് അധികൃതരും. നോര്‍ത്ത് കരോലിനയില്‍ നിന്ന് ബഹാമാസിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. തര്‍ക്കം നീണ്ടുപോയപ്പോള്‍ വിമാനം മണിക്കൂറുകള്‍ വൈകി. ഒന്നും രണ്ടും പേരല്ല വാശിയുമായി മുന്നേറിയത്. 30 പേര്‍. ഒടുക്കം തര്‍ക്കം പരിഹരിച്ചപ്പോള്‍ തിങ്കളാഴ്ച വൈകീട്ട് യാത്ര തുടങ്ങേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച രാവിലെയാണ് പുറപ്പെട്ടത്.
പ്രശ്നമുണ്ടാക്കിയവര്‍  ബോസ്റ്റണിലെ ചില  വിദ്യാര്‍ത്ഥികളാണെന്നും  റിപ്പോര്‍ട്ടുണ്ട്.  ഒടുവില്‍ മാസ്‌ക് ധരിക്കാന്‍ യുവാക്കള്‍ സമ്മതിച്ചതിന് ശേഷമാണ് വിമാനം പറന്നുയര്‍ന്നത്.തുടക്കത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം വിമാനം മണിക്കൂറുകള്‍ വൈകിയിരുന്നു.  ഒടുവില്‍  വിമാനം  പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ്  യുവാക്കളും വിമാനജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്.

 

 


Latest Related News