Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സാറ ബഹിഷ്‌കരണ ആഹ്വാനം; ഫലസ്തീനെതിരായ വിവാദ പരസ്യം കമ്പനി പിൻവലിച്ചു

December 12, 2023

Qatar_Malayalam_News

December 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: സാറ ബ്രാൻഡിനെതിരെ വ്യാപക വിമര്‍ശനവും ബഹിഷ്‌കരണ ആഹ്വാനവും ഉയർന്നതിന് പിന്നാലെ വിവാദ പരസ്യം കമ്പനി പിൻവലിച്ചു. വെള്ളത്തുണിയില്‍ പൊതിഞ്ഞ ഡമ്മിയുമായി മോഡല്‍ നില്‍ക്കുന്ന പരസ്യമാണ് സാറ പിന്‍വലിച്ചത്. എന്നാല്‍ ഉള്ളടക്കം പുതുക്കുന്നതുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമത്തിന്റെ ഭാഗമായാണ് പരസ്യം പിൻവലിച്ചതെന്ന് സാറയുടെ മാതൃസ്ഥാപനമായ ഇന്‍ഡിടെക്‌സ് വിശദീകരിച്ചു.

ഡിസംബര്‍ ഏഴിനാണ് വിവാദമായ സാറയുടെ 'ZARA ATELIER. Collection 04_The Jacket' എന്ന പുതിയ പ്രൊമോഷണല്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. ഗസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അടക്കം ചിത്രങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തിലായിരുന്നു സാറയുടെ പരസ്യം. അമേരിക്കൻ മോഡലായ ക്രിസ്റ്റൻ മക്‌മെനാമിയാണ് പരസ്യത്തിൽ അഭിനയിച്ചത്.  

കരകൗശലത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും കലാ ആവിഷ്‌ക്കാരങ്ങളോടുള്ള അഭിനിവേശവും ആഘോഷിക്കുന്ന പരിമിതമായ പതിപ്പാണിതെന്നു പറഞ്ഞാണ് പുതിയ മോഡൽ വസ്ത്രം പരിചയപ്പെടുത്തിയത്. എന്നാൽ, പരസ്യ ചിത്രത്തിന്റെ പശ്ചാത്തലമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. മൃതദേഹങ്ങൾക്കുള്ള പരമ്പരാഗത മുസ്‌ലിം വസ്ത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെള്ള വസ്ത്രം പുതച്ചുള്ളതാണ് (കഫൻ പുടവ) ചിത്രങ്ങൾ. ചിത്രത്തിന് പുറമെ, പാറകൾ, അവശിഷ്ടങ്ങൾ, ഫലസ്തീന്റെ ഭൂപടത്തോട് സാമ്യമുള്ള ഒരു കാർഡ്‌ബോർഡ് കട്ട്ഔട്ട് എന്നിവയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. സാറയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫലസ്തീന്‍ പതാകകള്‍ക്കൊപ്പം '#BoycottZara' എന്ന ഹാഷ്ടാഗും പ്രചരിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ച പല അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കെതിരെയും ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News