Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രാഗ് സര്‍വകലാശാലയിലെ വെടിവെപ്പിൽ യുഎഇ പൗരനും ഭാര്യയ്‌ക്കും പരിക്കേറ്റു 

December 23, 2023

news_malayalam_shooting_attack_updates

December 23, 2023

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: പ്രാഗിലെ (ചെക് റിപ്പബ്ലിക്ക്) ചാള്‍സ് സര്‍വകലാശാലയില്‍ 24 കാരനായ ചെക് വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ യുഎഇ പൗരനും ഭാര്യയ്‌ക്കും പരിക്കേറ്റു. യുഎഇ ദമ്പതികള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച (ഡിസംബർ 21) നടന്ന ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ എക്കാലത്തെയും വലിയ കൂട്ട വെടിവയ്പ്പാണിതെന്ന് പൊലീസ് വ്യക്തമാക്കി. 

പരിക്കേറ്റ യുഎഇ പൗരന്മാരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരികയാണെന്നും പരിക്കുകള്‍ ഗുരുതരമാണോയെന്ന് വ്യക്തമല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര ചി​കി​ത്സ നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News