Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയില്‍ പ്രശസ്തരായ രണ്ട് ഫലസ്തീന്‍ ഡോക്ടര്‍മാരുടെ മൃതദേഹം കണ്ടെത്തി

April 02, 2024

news_malayalam_two_famous_doctors_found_death_in_gaza

April 02, 2024

ന്യൂസ്റൂം ഡെസ്‌ക് 

ഗസ: ഗസയിലെ അല്‍-ഷിഫ ആശുപത്രിയിലെ രണ്ട് ഫലസ്തീന്‍ ഡോക്ടര്‍മാരുടെ മൃതദേഹം കണ്ടെത്തി. ഫലസ്തീനിയന്‍ പ്ലാസ്റ്റിക് സര്‍ജനായ അഹ്‌മദ് അല്‍-മഖാദ്മേയെയും, ജനറല്‍ പ്രാക്ടീഷണറായ യുസ്റ അല്‍-മഖാദ്മെയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗസ സിറ്റിയിലെ കാരിഫോര്‍ മാളിന് അടുത്തുള്ള റൗണ്ട് എബൗട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആറോ ഏഴോ ദിവസം മുമ്പ് ഇവരുടെ കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇസ്രായേല്‍ സൈന്യം അവരെ വധിച്ചതായാണ് വിവരം. വെടിയുണ്ടകളേറ്റ നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഹമ്മദിന് ഭാര്യയും അഞ്ച് വയസ്സിന് താഴെയുള്ള രണ്ട് ചെറിയ കുട്ടികളും, പിതാവും ഉണ്ട്. ഗസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ ഇപ്പോഴും കുടുംബം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം അഹ്‌മദ് തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും സന്ദര്‍ശിച്ച ശേഷം, ഗസയില്‍ ആക്രമണം ആരംഭിച്ച സമയത്ത് തിരികെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകന്‍ അബു-സിത്തയ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News