Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റഫ അതിര്‍ത്തി തുറക്കുമെന്ന് ഈജിപ്ത്; ഹമാസിലേക്ക് സഹായം എത്തരുതെന്ന് നിബന്ധനവെച്ച് ഇസ്രയേല്‍

October 19, 2023

news_malayalam_israel_hamas_attack_updates

October 19, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഫലസ്തീനികള്‍ക്കുള്ള ഭക്ഷണവും മരുന്നും കടന്നുപോകാനായി റഫ അതിര്‍ത്തി തുറക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കി. എന്നാല്‍ ഇസ്രയേല്‍ എതിര്‍ത്താല്‍ അതിര്‍ത്തി വഴി പ്രവേശനം അവസാനിപ്പിക്കുമെന്നും ഈജിപ്ത് അറിയിച്ചു. ഈജിപ്തില്‍ നിന്ന് ഗസയിലേക്കുള്ള ഒരേയൊരു പ്രവേശനകാവാടമാണ് റഫ അതിര്‍ത്തി. സംഘര്‍ഷം തുടരുന്ന ഗസയിലേക്ക് സഹായവുമായി നിരവധി ട്രക്കുകളാണ് റഫാ അതിര്‍ത്തിയില്‍ ദിവസങ്ങളായി കാത്തുനില്‍ക്കുന്നത്. നാളെ മുതല്‍ ദിവസവും 20 ട്രക്കുകള്‍ വീതം അതിര്‍ത്തി കടക്കാന്‍ അനുവദിക്കുമെന്നും എന്നാല്‍ ഗസയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്തേഹ് അല്‍ സിസി പറഞ്ഞു.

അമേരിക്കയുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് റഫാ അതിര്‍ത്തി തുറക്കാന്‍ ഇസ്രയേല്‍ അനുവാദം നല്‍കിയത്. എന്നാല്‍ ഹമാസിലേക്ക് സഹായം എത്തരുതെന്ന് ഇസ്രയേല്‍ നിബന്ധന വെച്ചിട്ടുണ്ട്. അതേസമയം വെള്ളം, ഭക്ഷണം, മരുന്നുകള്‍ എന്നിവ അതിര്‍ത്തി കടക്കാന്‍ അനുവദിക്കും. നാളെമുതല്‍ ഗസയിലേക്ക് ഈജിപ്തില്‍ നിന്ന് സഹായം എത്തിത്തുടങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി .ഇസ്രയേല്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. അതേസമയം റഫ അതിര്‍ത്തി തുറക്കുന്നതില്‍ പ്രതിഷേധവുമായി ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കള്‍ രംഗത്തെത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News