Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നെതന്യാഹു സർക്കാരിനെതിരെ ജറുസലേമിൽ പ്രതിഷേധം; രാജി ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

April 01, 2024

news_malayalam_israel_gaza_war_attack

April 01, 2024

ന്യൂസ്‌റൂം ബ്യുറോ

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെതിരെ ജറുസലേമിൽ പ്രതിഷേധം തുടരുന്നു.  തീവ്ര ഓർത്തഡോക്സ് ജൂത പുരുഷന്മാർക്ക് സൈനിക സേവനത്തിൽ നൽകിയ ഇളവുകൾക്കെതിരെയും പതിനായിരക്കണക്കിന് ആളുകൾ ജറുസലേമിൽ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പ്രതിഷേധക്കാരാണ് ഇസ്രായേലിലെ തെൽ അവീവിലും ജെറുസലേമിലും പ്രതിഷേധിക്കുന്നത്.

തെൽ അവീവിൽ, ബന്ദികളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ നഗരത്തിലെ റിങ് റോഡ് ഉപരോധിച്ചു. ബന്ദികളെ മോചിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്നലെ (ഞായറാഴ്ച) പുലർച്ചെ തെൽ അവീവിലെ പ്രതിഷേധം അവസാനിച്ചപ്പോൾ 16 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പ്രതിഷേധക്കാർ കപ്ലാൻ സ്ട്രീറ്റിലെ പ്രധാന റോഡുകൾ തടയാൻ ശ്രമിച്ചു. തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

ഗസ ആക്രമണം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രകടനമാണിതെന്ന് ഇസ്രായേൽ മാധ്യമമായ  N12 ന്യൂസ് റിപ്പോർട്ട് ചെയ്തു. 1,200 ഇസ്രയേലികൾ കൊല്ലപ്പെടുകയും 250 ലധികം പേരെ ഗസയിൽ ബന്ദികളാക്കുകയും ചെയ്ത തെക്കൻ ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന്റെ സുരക്ഷാ പരാജയത്തിൽ നെതന്യാഹുവിന്റെ മന്ത്രിസഭ വ്യാപകമായ വിമർശനം നേരിട്ടിരുന്നു.

“ഈ സർക്കാർ സമ്പൂർണ പരാജയമാണ്, അവർ നമ്മെ കുഴപ്പത്തിലേക്ക് നയിക്കും," 74 കാരനായ നൂറ് റോബിൻസൺ റാലിയിൽ പറഞ്ഞു. 

അതേസമയം,പ്രശ്നത്തിന് ഒരു പരിഹാരം കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇസ്രയേൽ വിജയത്തിനടുത്താണ്.  യുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത് മാസങ്ങളോളം രാജ്യത്തെ തളർത്തുമെന്നും ജറുസലേമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News