Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ കവി റെഫാത്ത് അൽ അരീർ കൊല്ലപ്പെട്ടു

December 09, 2023

Qatar_News_Malayalam

December 09, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രശസ്ത ഫലസ്തീൻ കവി റെഫാത്ത് അൽ അരീർ കൊല്ലപ്പെട്ടു. ഗസ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസറായിരുന്നു റെഫാത്ത്. ഇംഗ്ലീഷിൽ കവിതയെഴുതി നാടിന്റെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ച യുവ എഴുത്തുകാരിലൊരാളായിരുന്നു. താമസിക്കുന്ന കെട്ടിടത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ജന്മനാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദമുയർത്തിയ റെഫാത്തിനോട് താമസ സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ നിർദേശം നൽകിയിരുന്നു.

ഗസയിൽ നിന്നുള്ള എഴുത്തുകാരെ അവരുടെ അനുഭവ കഥകൾ ഇംഗ്ലീഷിൽ എഴുതാൻ സഹായിക്കുന്ന “വി ആർ നോട്ട് നമ്പേഴ്സ്” പദ്ധതിയുടെ സഹസ്ഥാപകരിൽ ഒരാൾ കൂടിയായിരുന്നു റെഫാത്ത്. അദ്ദേഹത്തിന്റെ ‘ഗസ്സ അൺസൈലൻസ്ഡ്’,  ‘ഗസ റൈറ്റ്സ് ബാക്ക്’ എന്ന പുസ്തകങ്ങൾ ഏറെ ജന പ്രീതി നേടിയിരുന്നു.

‘ഞാൻ ഒരു സ്വാതന്ത്ര്യ സമര സേനാനി ആണെങ്കിൽ എന്റെ അയൽപക്കത്തെയും നഗരത്തെയും ആക്രമിക്കുന്ന ഇസ്രായേലി വംശഹത്യാഭ്രാന്തന്മാരോട് പോരാടി മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’, എന്നായിരുന്നു ഡിസംബർ നാലിന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News