Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രാ​യേൽ വ്യോമാക്രമണത്തിൽ ഫലസ്തീൻ മുൻ ഫുട്ബാൾ ടീം പരിശീലകൻ കൊല്ലപ്പെട്ടു

January 08, 2024

news_malayalam_israel_hamas_attack_updates

January 08, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ ഇസ്രായേലിന്റെ വ്യോമാക്രണമത്തിൽ ഫലസ്തീൻ ഫുട്ബാൾ ടീമിന്റെ മുൻ ​പരിശീലകൻ കൊല്ലപ്പെട്ടു. ഒളിമ്പിക്സ് ടീമിന്റെ കോച്ചായിരുന്ന ഹാനി അൽ മുസദ്ദറാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. മധ്യ ഗസയിലെ അൽ മുസദ്ദർ ​​ഗ്രാമത്തിലുണ്ടായ ​ആക്രമണത്തിലാണ് ഹാനി കൊല്ലപ്പെട്ടത്.

ഫലസ്തീനിലെ കായിക മേഖലയോടും കായിക താരങ്ങളോടും ഇസ്രായേൽ തുടരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും മറ്റു കായിക ഫെഡറേഷനുകൾക്കും സന്ദേശമയച്ചതായി ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി.

2018ൽ വിരമിക്കും മുമ്പ് അൽ മഗസിൽ, ഗസ സ്​പോർട്സ് എന്നീ ടീമുകൾക്കായി ഇദ്ദേഹം കളിച്ചിരുന്നു. അതിന് ശേഷമാണ് ഒളിമ്പിക്സ് ടീമിന്റെ കോച്ചായി ചുമതലയേൽക്കുന്നത്.

അതേസമയം, ഇസ്രായേലിന്റെ ആക്രമണത്തിൽ 67 ഫുട്ബാൾ കളിക്കാർ ഉൾപ്പെടെ 88 കായിക താരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്. കൂടാതെ ടെക്നിക്കൽ സ്റ്റാഫുൾപ്പെടെ 24 കായിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഗസയിലെ ഫലസ്തീൻ സ്റ്റേഡിയം ഇസ്രായേൽ അധിനിവേശ സേന തടങ്കൽപ്പാളയമാക്കി മാറ്റിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഒക്ടോബർ ഏഴിന് ശേഷം 22,722 പേരാണ് ഇതുവരെ ഗസയിൽ കൊല്ലപ്പെട്ടത്. 58,166 പേർക്ക് പരിക്കേറ്റു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News