Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേലിലെ മലയാളികൾ ബങ്കറുകളിൽ അഭയം തേടി,മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യം മന്ത്രാലയം

October 07, 2023

Malayalam_News_Qatar

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍ ജനവാസമേഖലയില്‍ പുലര്‍ച്ചെ ഉണ്ടായ ഹമാസിന്റെ അപ്രത്യക്ഷിത റോക്കറ്റ് ആക്രമണത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. ഏകദേശം 20000ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ നിലവില്‍ ഉണ്ടെന്നാണ് വിവരം. വിവിധ മേഖലകളിലായി 7000ല്‍ അധികം മലയാളികളും ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. ആക്രമണത്തില്‍ ഭയന്ന് ബങ്കറുകളിലേക്ക് മിക്കവരും അഭയം തേടിയിരിക്കുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും ഇസ്രയേലിലെ മലയാളികള്‍ പറയുന്നു.

????*IMPORTANT ADVISORY FOR INDIAN NATIONALS IN ISRAEL*

For details visit-
Israel Home Front Command website: https://t.co/Sk8uu2Mrd4

Preparedness brochure: https://t.co/18bDjO9gL5 pic.twitter.com/LtAMGT9CwA

— India in Israel (@indemtel) October 7, 2023

 

മിക്കവരും രാവിലെ മുതല്‍ ആക്രമണത്തിന്റെ ശബ്ദം കേട്ടാണ് ഉറക്കമുണര്‍ന്നത്. വീടുകള്‍ക്ക് നേരെ ഉള്‍പ്പെടെ ആക്രമണമുണ്ടായി.  ഇതുവരെ ഉള്ളതിനെക്കാള്‍ ഗുരുതര സാഹചര്യമാണ് നിലവില്‍ ഉള്ളത്. മരണത്തെ മുന്നില്‍ കണ്ടാണ് മുന്നോട്ട് പോകുന്നതെന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ എന്നും ഇസ്രയേലിലെ മലയാളികള്‍ വ്യക്തമാക്കുന്നു. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇസ്രയേലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രലയം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

മുഴുവന്‍ ഇന്ത്യക്കാരും ജാഗ്രത പാലിക്കണം, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, പ്രദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കുക, സുരക്ഷിത സ്ഥാനങ്ങളില്‍ തുടരുക എന്നീ മാര്‍ഗ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. അവശ്യ സാഹചര്യങ്ങളില്‍ അധികൃതരുടെ സഹായം തേടാം. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറും മന്ത്രാലയം നല്‍കിയിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ക്കായി  + 97235226748 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഏത് സമയത്തും സഹായത്തിനായി വിദേശകാര്യ മന്ത്രാലയവും ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും സജ്ജമാണെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News