Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിലെ കുവൈത്ത് ആശുപത്രിക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ്; രോഗികളെ ഒഴിപ്പിക്കില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

October 16, 2023

news_malayalam_israel_hamas_attack_updates

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍- ഫലസ്തീന്‍ അതിര്‍ത്തിയിലെ കുവൈത്ത് ആശുപത്രിക്ക് ഇസ്രയേല്‍ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. എത്രയും വേഗം ആശുപത്രി ഒഴിയണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്രയേല്‍ നല്‍കിയ മുന്നറിയിപ്പ് നിരസിച്ചതായി കുവൈത്ത് ആശുപത്രി ഡയറക്ടര്‍ ഡോ. സുഹൈബ് അല്‍ ഹംസ് വ്യക്തമാക്കി. 

ആശുപത്രി ഒഴിയില്ലെന്നും രോഗികളെ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ഗസയില്‍ റഫയിലാണ് കുവൈത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നത്. പരിമിതമായ സംവിധാനത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും നിരായുധരായ സാധാരണക്കാരാണ് ആശുപത്രിയില്‍ ഉള്ളതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News