Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഞാൻ സയണിസ്റ്റാണ്', സയണിസ്റ്റാവാൻ ജൂതനായി ജനിക്കണമെന്നില്ലെന്ന് ജോ ബൈഡൻ 

October 24, 2023

news_malayalam_israel_hamas_attack_updates

October 24, 2023

ന്യൂസ്‌റൂം ബ്യുറോ

വാഷിങ്ടണ്‍:‘ഒരു സയണിസ്റ്റ് ആകാന്‍ നിങ്ങള്‍ ഒരു ജൂതന്‍ ആകണമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനൊരു സയണിസ്റ്റാണ്’- ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ ഒരു സയണിസ്റ്റ് ആണെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.ഇസ്രയേല്‍ വാര്‍ ക്യാബിനറ്റിലായിരുന്നു ബൈഡന്റെ പ്രഖ്യാപനം.

ഇസ്രയേല്‍ വാര്‍ ക്യാബിനറ്റിനുള്ളിലെ രാഷ്ട്രീയക്കാരും സൈനികരും കയ്യടിയോട് കൂടിയാണ് പ്രഖ്യാപനത്തെ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ നടപടികള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍, നെതന്യാഹുവുമായുള്ള ബൈഡന്റെ യോജിപ്പ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചില പുരോഗമനവാദികള്‍ക്ക് എതിര്‍പ്പുണ്ടാക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് ന്യൂസ് ഏജൻസി ചൂണ്ടിക്കാട്ടി.

‘പ്രസിഡന്റ് ബൈഡന്‍ എല്ലാ അമേരിക്കക്കാരും ഇതില്‍ നിങ്ങളോടൊപ്പമല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആളുകളെ വംശഹത്യ ചെയ്യുന്നത് ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നിരീക്ഷിക്കുകയാണ്’, അമേരിക്കന്‍ കോണ്‍ഗ്രസിലെ ഒരേയൊരു ഫലസ്തീന്‍ അമേരിക്കന്‍ പ്രതിനിധി റാഷിദ് തലൈബ് പറഞ്ഞു.

ഐറിഷ് കത്തോലിക്കാ വംശജനായ ബൈഡന്‍ ഇസ്രഈലിനോടുള്ള അടുപ്പം പ്രകടിപ്പിക്കാന്‍ മുന്‍പും സമാനമായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റോയട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

1973ല്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായ ബൈഡന്‍ അന്നു മുതല്‍ കടുത്ത ഇസ്രയേല്‍ അനുഭാവിയായാണ് അറിയപ്പെടുന്നത്.
യു.എസ് സെനറ്റര്‍ ആയും പിന്നീട് ഒബാമക്ക് കീഴില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയി നിന്നപ്പോഴും, ബൈഡന്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News