Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പശ്ചിമേഷ്യയില്‍ വീണ്ടും 'ചോരക്കളി'; ഇസ്രയേലിനെ ലക്ഷ്യമാക്കി ഹമാസിന്റെ റോക്കറ്റ് ആക്രമണം, പ്രത്യാക്രമണം പ്രഖ്യാപിച്ച് ഇസ്രയേല്‍

October 07, 2023

Malayalam_Qatar_News

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ്സ :ചെറിയ ഇടവേളയ്ക്ക് ശേഷം ഫലസ്തീൻ ഇസ്രായേൽ സംഘർഷം വീണ്ടും രൂക്ഷമായി. സമീപ കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത യുദ്ധസമാനമാനമായ സാഹചര്യമാണ് നിലവില്‍ മേഖലയിലുള്ളത്.

ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ  രൂക്ഷമായ ആക്രമണത്തിന് പിന്നാലെ,  ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഫലസ്തീൻ സംഘടനയായ ഹമാസ് അറിയി ച്ചു. മേഖലയിൽ ഇതോടെ യുദ്ധ സമാനമായ സാഹചര്യമാണ്. ഗാസയിൽനിന്നുള്ള ആക്രമണം നേരിടുകയാണെന്നും റോക്കറ്റ് പ്രതിരോധ ഉപകരണങ്ങൾ വിന്യസിച്ചതായും ഇസ്രയേൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ അൽ-അഖ്‌സ സ്റ്റോം എന്ന പേരിൽ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതെന്ന് ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ്  പ്രസ്താവനയിൽ വ്യക്തമാക്കി.. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകൾ തൊടുത്തതായും അദ്ദേഹം പറഞ്ഞു. പ്രാദേശിക സമയം ഇന്ന്  രാവിലെ ആറരയോടെയുണ്ടായ ആക്രമണം  അരമണിക്കൂറോളം നീണ്ടുനിന്നു. തെൽ വീവ് പ്രദേശം വരെ അപായ സൈറണുകൾ മുഴങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ജനങ്ങൾ അവരുടെ വീടുകളിലും അപ്പാർട്ട്മെന്റുകളിലുമുള്ള ബോംബ് ഷെൽട്ടറുകൾക്കുള്ളിൽ താമസിക്കാൻ ഇസ്രയേൽ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ആറുമണിയോട് കൂടി യന്ത്ര തോക്കുകളും ഗ്രനേഡുകളുമായി എത്തിയ പലസ്തീന്‍ സൈനിക ഗ്രൂപ്പായ ഹമാസിന്റെ സായുധ സംഘം ഇസ്രയേിലല്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റു. നിരവധി പേര്‍ക്ക് മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സൈനിക ക്യാമ്പുകള്‍ക്ക് നേരെയും ഹമാസിന്റെ ആക്രമണം ഉണ്ടായി. നിരവധി പേരെ ബന്ദികളാക്കി എന്നാണ് വിവരം. ഗസയില്‍ നിന്നും 20 മിനിറ്റിനുള്ളില്‍ 5000 റോക്കറ്റുകള്‍ ഹമാസ് തൊടുത്തതായാണ് ഹമാസ് വക്താവ് വ്യക്തമാക്കുന്നത്.  റോക്കറ്റുകള്‍ വീണ് പൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. അതേസമയം പലസ്തീനെതിരെ പ്രത്യാക്രമണത്തിന് തയ്യാറാണെന്ന് ഇസ്രയേല്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ ഹമാസ് മേഖലകളിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.പല കേന്ദ്രങ്ങളിലും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായി സൈന്യം വ്യക്തമാക്കുന്നു.

അതേസമയം  യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം സുരക്ഷാ മുന്നറിയിപ്പ് നല്‍കി. അടുത്തിടെ വെസ്റ്റ് ബാങ്കില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പലസ്തീന്‍ പൗരന്‍മാരെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിലേക്ക് ഹമാസിന്റെ റോക്കറ്റ് ആക്രമണം നടക്കുന്നത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News