Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്ര സര്‍ക്കാര്‍

October 08, 2023

Malayalam_Gulf_News

October 08, 2023

ന്യൂസ്‌റൂം ബ്യുറോ

ഡല്‍ഹി: ഗസയില്‍ സംഘര്‍ഷം തുടരുകയാണെങ്കിലും നിലവില്‍ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. ആശങ്കയുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ ഭയാനക സാഹചര്യം മാറിയെന്ന് ഇസ്രയേലില്‍ ഉള്ള മലയാളികള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തികള്‍ ഉള്‍പ്പെടെ അടച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. റോക്കറ്റ് ആക്രമണത്തിന് നേരിയ ശമനമുണ്ടെങ്കിലും സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരും ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇസ്രയേലിലെ സ്ഥിതിഗതികള്‍ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സംഘര്‍ഷം തുടരുകായണെങ്കിലും നിലവില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കണ്ടെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ വ്യോമ, നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

സംഘര്‍ഷം ആരംഭിച്ച കഴിഞ്ഞ ദിവസം തന്നെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരും ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഹെല്‍പ്പെലൈന്‍ നമ്പറും ഇമെയില്‍ വിലാസവും നല്‍കിയിരുന്നു. ഫലസ്തീനിലുള്ള ഇന്ത്യക്കാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഉള്‍പ്പെടെ പുറത്തിറക്കിയിട്ടുണ്ട്. ആവശ്യങ്ങള്‍ക്ക് ഏത് ഘട്ടത്തിലും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News