Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയില്‍ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം; 30 മരണം

November 05, 2023

Malayalam_Gulf_News

November 05, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസയിലെ അൽ-മഗാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ (ശനിയാഴ്ച) നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ദേർ എൽ-ബാലയിലെ അൽ-അഖ്‌സ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഗസയിലെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഉണ്ടായ നാലാമത്തെ ബോംബാക്രമണമാണിത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. 

അതേസമയം, ഗസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിന് നേരെയും ജബലിയ അഭയാർഥി ക്യാമ്പിന് നേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു.  ജബലിയ, ബുറൈജ് അഭയാർത്ഥി ക്യാമ്പുകളിൽ നടത്തിയ വ്യോമാക്രമണത്തിൽ 200-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

അതേസമയം, ഒക്‌ടോബർ 7 ന് ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ ഗസയിൽ 9,200-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 23,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. ഇസ്രായേലിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News