Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയില്‍ ജബലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേലിന്റെ ആക്രമണം 

November 01, 2023

news_malayalam_israel_hamas_attack_updates

November 01, 2023

ന്യൂസ്‌റൂം ബ്യുറോ

തെൽ അവീവ്: ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ രണ്ടാമതും  ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇന്ന് (ബുധനാഴ്ച) ജബലിയ ക്യാമ്പിലെ അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങൾക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകൾ വ്യക്തമല്ല. ഒക്‌ടോബർ ഏഴിന് ശേഷം ഇന്ന് ആദ്യമായി തുറന്ന റഫ അതിർത്തി വഴി പരിക്കേറ്റ ഫലസ്തീനികളെ ആംബുലൻസുകളിൽ ഈജിപ്തിലേക്ക് എത്തിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 

അതേസമയം, ഇന്നലെ (ചൊവ്വ) ജബലിയ അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ 400ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി 1,16,000 ഫലസ്തീനികൾ കഴിയുന്ന ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. ജബലിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. പ്രതിരോധമില്ലാത്ത ഫലസ്തീൻ ജനതക്കെതിരായ പുതിയ കൂട്ടക്കൊല എന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ വിശേഷിപ്പിച്ചത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News