Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രശസ്ത ഫലസ്‌തീൻ നാടക കലാകാരിയും മക്കളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു 

November 04, 2023

Malayalam_News_Qatar

November 04, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസയിൽ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഫലസ്തീന്‍ നാടക കലാകാരി ഇനാസ് അൽ സക്കയും 2 പെൺമക്കളും കൊല്ലപ്പെട്ടതായി ഫലസ്തീൻ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഗസയിലെ ഇൻഡസ്ട്രി ജംക്‌ഷനു സമീപമുള്ള ഓർത്തഡോക്‌സ് കൾച്ചറൽ സെന്ററിലുണ്ടായ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തെ ഭയന്ന് സ്വന്തം വീട്ടിൽ നിന്ന് ഓർത്തഡോക്‌സ് കൾച്ചറൽ സെന്ററിൽ അഭയം തേടുകയായിരുന്നു. 

സാമൂഹിക ഇടപെടലുകൾക്കും നാടകരംഗത്തെ സംഭാവനകൾക്കും പേരുകേട്ട താരമായിരുന്നു ഇനാസ്.  ആക്രമണത്തിൽ പെൺമക്കളായ ലിനിനും സാറയുമാണ് മരിച്ചത്. ഇനാസിന്റെ മറ്റ് മക്കളായ ഇബ്രാഹിം, റീത്ത, ഫറ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ഫലസ്തീൻ നാടക സമൂഹത്തിലെ ശ്രദ്ധേയയായ ഇനാസ്, വർഷങ്ങൾക്ക് മുമ്പ് കെയ്‌റോയിലേക്ക് (ഈജിപ്ത്) മാറിയിരുന്നുവെങ്കിലും അടുത്തിടെ വീണ്ടും ഗസയിലേക്ക് മടങ്ങിയിരുന്നു. 

ഇന്റീരിയർ ഡിസൈനിംഗിൽ ബിരുദമുള്ള ഇനാസ്, "ദ ബിയർ", "സംതിംഗ് ഹാപ്പനിംഗ്" തുടങ്ങിയ നാടകങ്ങളിലൂടെയാണ് പ്രശസ്തയായത്. 

അതേസമയം, ഒക്ടോബർ 22ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ കവയത്രി ഹിബ അബു നദയും (32) ഗസയിൽ കൊല്ലപ്പെട്ടിരുന്നു. ഗസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിബ കൊല്ലപ്പെട്ടത്. 
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm


Latest Related News