Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്‌ലാമിക രാജ്യങ്ങൾ ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്തണമെന്ന് ഇറാൻ

October 18, 2023

news_malayalam_israel_hamas_attack_updates

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

ഇറാന്‍: ഇസ്രയേലിന് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇസ്രയേല്‍ അംബാസഡര്‍മാരെ പുറത്താക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി) അംഗങ്ങളോട് ആവശ്യപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍. അംബാസഡര്‍മാരെ പുറത്താക്കുന്നതിനൊപ്പം ഇസ്രയേലിന്മേല്‍ അടിയന്തരമായി സമ്പൂര്‍ണ എണ്ണ ഉപരോധം അടക്കം ഏര്‍പ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ രേഖപ്പെടുത്താന്‍ ഇസ്ലാമിക അഭിഭാഷകരുടെ ഒരു സംഘം രൂപീകരിക്കണമെന്നും വിദേശകാര്യ മന്ത്രി അമിറാബ്ദൊല്ലാഹിയന്‍ ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേലുമായി ഇറാന് നയതന്ത്ര ബന്ധമില്ല.

കഴിഞ്ഞ ദിവസം ഗസയിലെ അല്‍ അഹ്‌ലി അറബ് ആശുപത്രിയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ ഇസ്ലാമിക രാജ്യങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഗസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 800ല്‍ അധികം ആളുകളാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രോഗികള്‍ക്ക് പുറമേ ഇസ്രയേല്‍ ആക്രമണത്തില്‍ ഭയന്ന് അഭയം തേടിയവരായിരുന്നു ആശുപത്രിയില്‍ കൂടുതല്‍ ഉണ്ടായിരുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News