Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ്

April 20, 2024

news_malayalam_israel_iran_attack_updates

April 20, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം തുടരുന്നത് മിഡില്‍ ഈസ്റ്റിലെ സാമ്ബത്തിക വളർച്ചയുടെ വേഗത ഗണ്യമായി കുറക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പഠനത്തില്‍ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റ്, നോർത്ത് ഏഫ്രിക്ക എന്നിവിടങ്ങളിലെ വളർച്ചയുടെ തോത് ഐ.എം.എഫ് 2.7 ശതമാനമായി കുറച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 3.4 ശതമാനമായിരുന്നു.

'ഗസ്സയിലെയും ഇസ്രായേയിലെയും സംഘർഷം മിഡില്‍ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സംഘർഷം നീണ്ടുനില്‍ക്കുന്നതും കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതും പ്രശ്നം കൂടുതല്‍ വഷളാക്കും' -വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള യു.എൻ സാമ്ബത്തിക ഏജൻസി ചൂണ്ടിക്കാട്ടുന്നു.

സുഡാനിലെ യുദ്ധം, ചെങ്കടലിലെ കപ്പല്‍ ഗതാഗത പ്രതിസന്ധി, എണ്ണ ഉല്‍പ്പാദനത്തിലെ കുറവ്, വെസ്റ്റ് ബാങ്കിലെ അക്രമം എന്നിവയെല്ലാം വളർച്ചാ നിരക്ക് കുറയ്ക്കുന്നതിലേക്ക് നയിക്കും. 2025ഓടെ ഈ പ്രശ്നങ്ങള്‍ ലഘൂകരിച്ചാല്‍ വളർച്ചാ നിരക്ക് 4.2 ശതമാനമായി ഉയരാനും സാധ്യതയുണ്ടെന്ന് ഐ.എം.എഫ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News