Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീൻ യുവാവിന്റെ ബലാത്സംഗ കുറ്റസമ്മതം,ഇസ്രായേൽ പുറത്തുവിട്ട വീഡിയോ വിശ്വസിക്കാനാവില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ 

March 30, 2024

news_malayalam_human_rights_groups_against_rape_confession_of_palestine_published_by_israel

March 30, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഗസ: ഇസ്രയേല്‍ ആക്രമണത്തിനിടെ ഹമാസ് അംഗം ഇസ്രായേൽ യുവതിയെ ബലാത്സംഗം ചെയ്തതായുള്ള കുറ്റസമ്മത വീഡിയോയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട കുറ്റസമ്മത വീഡിയോ വിശ്വസിക്കാന്‍ കഴിയില്ലെന്നും ചോദ്യം ചെയ്യലിനിടയില്‍ കടുത്ത പീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ഫലസ്തിന്‍- ഇസ്രയേല്‍ ഡയറക്ടര്‍ ഒമര്‍ ഷാക്കിര്‍ പറഞ്ഞു.ഇസ്രായേലിന്റെ പിടിയിലായ ശേഷമാണ് ഇയാള്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

' ഞാന്‍ അവളെ നിലത്ത് കിടത്തി. വസ്ത്രങ്ങള്‍ അഴിച്ചശേഷം അവളെ ബലാത്സംഗം ചെയ്തു,'' എന്ന് ഇയാള്‍ പറഞ്ഞതായി ഇസ്രയേല്‍ പ്രതിരോധ സേനാ വക്താക്കള്‍ പറഞ്ഞു.

ആക്രമണത്തിനിടെ നിരവധി സാധാരണക്കാരെ താന്‍ വെടിവെച്ചിട്ടെന്നും ഗ്രനേഡുകള്‍ ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടതായും ഇസ്രായേൽ സേന വെളിപ്പെടുത്തിയിരുന്നു..

'' ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍ ആ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു റൂമില്‍ പേടിച്ചിരിക്കുന്ന സ്ത്രീയെ കണ്ടത്. അവള്‍ ആദ്യം എന്നോട് സഹായിക്കണം എന്ന് പറഞ്ഞു. ഞാന്‍ അവളെ സോഫയിലേക്ക് വലിച്ചിട്ടു. പെട്ടെന്ന് എന്നിലെ മൃഗമുണര്‍ന്നു. അവളെ വിവസ്ത്രയാക്കി ഞാന്‍ ബലാത്സംഗം ചെയ്തു,'' എന്നാണ് ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്.എന്നാൽ ഈ 'കുറ്റസമ്മതം' വിശ്വസിക്കാനാവില്ലെന്നും തടവുകാരെ പീഡിപ്പിച്ച് ഇത്തരം വീഡിയോകൾ നിർമിച്ചു പുറത്തുവിടുന്നത് ശരിയല്ലെന്നുമാണ് ഇന്റർനാഷണൽ ഹ്യുമൻ റൈറ്റ്സ് ഉൾപ്പെടെയുള്ള മാനുഷ്യാവകാശ  സംഘടനകൾ കുറ്റപ്പെടുത്തുന്നത്.

തടങ്കലിലുള്ള വ്യക്തികളുടെ കുറ്റസമ്മതം ചിത്രീകരിച്ച് അവരുടെ വിചാരണയ്ക്ക് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണൽ  ആവശ്യപ്പെട്ടു. അതിനിടെ ആരോപണം തള്ളി ഹമാസും രംഗത്തെത്തിയിരുന്നു. ഫലസ്തീന്‍ പ്രതിരോധത്തെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഹമാസ് വൃത്തങ്ങള്‍ വ്യക്തമാക്കി.  ഒക്ടോബറില്‍ നടന്ന ഇസ്രായേല്‍-ഫലസ്തീന്‍ ആക്രമണത്തിനിടെ, ഇസ്രായേലി വനിതയെ ബലാത്സംഗം ചെയ്തതായി ഫലസ്തീന്‍ യുവാവ് വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇസ്രായേല്‍ പ്രതിരോധ സേന സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മനാര്‍ മഹ്‌മൂദ് മുഹമ്മദ് ഖാസിം എന്ന് പേരുള്ള ഫലസ്തീന്‍ യുവാവ് ഇസ്രയേല്‍ ഇന്റലിജന്‍സ് ഡിവിഷന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോയാണ് സേന പുറത്തുവിട്ടത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News