Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിലെ ആശുപത്രികളില്‍ മരുന്ന് ക്ഷാമം

October 16, 2023

news_malayalam_israel_hamas_attack_updates

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: സംഘര്‍ഷം തുടരുന്ന ഗസയിലെ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളില്‍ അവശ്യ മരുന്നുകളുടെ കുറവ് അനുഭവപ്പെടുകയാണെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രി മൈ അല്‍ കൈല പറഞ്ഞു. ഇസ്രയേലിന്റെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തില്‍ ഗസയില്‍ 23 ആംബുലന്‍സുകള്‍ തകര്‍ന്നു. 79ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇസ്രയേലിന്റെ ആക്രമണം തുടങ്ങി രണ്ടാം ദിവസം മുതല്‍ ഗസയിലെ ബെയ്റ്റ് ഹനോന്‍, കുട്ടികളുടെ ആശുപത്രിയായ അല്‍ ദുറ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചുള്ള കൂറ്റന്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News