Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിൽ എത്തിയേക്കും 

December 23, 2023

news_malayalam_officials_visiting_india

December 23, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: 2024 റിപ്പബ്ലിക് ദിനാഘോഷത്തിൽ ​ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് തലവനായിരിക്കും മാക്രോൺ. 1976 മുതലാണ് ഫ്രഞ്ച് പ്രസിഡന്റുമാർ റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി ഇന്ത്യയിലെത്തി തുടങ്ങിയത്.

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഇന്ത്യ തീരുമാനിച്ചിരുന്നത് യു.എസ് പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു. എന്നാൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്താനാവില്ലെന്ന് ബൈഡന്റെ ഓഫിസ് അറിയിച്ചു. ബൈഡൻ ഇപ്പോൾ ശ്രദ്ധിക്കുന്നത് വിദേശ പര്യടനത്തിലല്ലെന്നും, ആഭ്യന്തര വിഷയങ്ങളിലാണെന്നും യു.എസ് അറിയിച്ചു. 

ബൈഡൻ വിസമ്മതം അറിയിച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെ പരിഗണിക്കാനായിരുന്നു നീക്കം. പിന്നീടാണ് മാക്രോണിനെ പരിഗണിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ഫ്രാൻ‌സിൽ നിന്നും ജാക്വിസ് ഷിറാക്, വലേറി ജിസ്കാർഡ് ഡി എസ്റ്റേറ്റിങ്, നിക്കളാസ് സർകോസി, ഫ്രാങ്സ്വ ഓലൻഡ്, എന്നിവരാണ് മുമ്പ് റിപ്പബ്ലിക് ദിന അതിഥികളായത്. ഈ വർഷം ജൂലൈയിൽ നടന്ന ഫ്രഞ്ച് ദേശീയ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News