Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തായ്‌വാനില്‍ ഭൂകമ്പം, 7.2 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

April 03, 2024

news_malayalam_earthquake_updates_in_taiwan

April 03, 2024

ന്യൂസ്‌റൂം ബ്യുറോ

തായ്‌പേയ്: തായ്‌വാനില്‍ അതിശക്തമായ ഭൂകമ്പം. തലസ്ഥാന നഗരിയായ തായ്‌പേയിയാണ് ഭൂകമ്പത്തില്‍ കുലുങ്ങിയത്. 7.2 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി. നഗരത്തിന്റെ വിവിധ മേഖലകളില്‍ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. 

കിഴക്കന്‍ തീരമേഖലയിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് തായ്‌വാന്റെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്‌വാനില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. അതേസമയം തീരപ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ജപ്പാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒക്കിനാവ പ്രദേശത്തെ ജനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ ജപ്പാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. കിഴക്കന്‍ നഗരമായ ഹുവാലിനില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി തായ്‌വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള സ്ഥലങ്ങളാണ്. ചില ആളുകള്‍ ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

പത്ത് അടിയോളം ഉയരത്തില്‍ സുനാമി ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പ്. ജപ്പാന്റെ ദക്ഷിണപശ്ചിമ തീരത്തേക്ക് ഇവ എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. യൊനാഗുനി ദ്വീപില്‍ ഒരടിയോളം ഉയരത്തില്‍ സുനാമി രേഖപ്പെടുത്തിയതായും കാലാവസ്ഥ വകുപ്പ് പറഞ്ഞു.

നിരവധി പ്രവിശ്യകളിലെ തീരദേശ മേഖലകള്‍ക്ക് ഫിലിപ്പൈന്‍സ് സെയ്‌സ്‌മോളജി ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരോട് ഉയര്‍ന്ന പ്രദേശത്തേക്ക് മാറിത്താമസിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഭൂകമ്പത്തിന്റെ തീവ്രത ഷാങ്ഹായില്‍ വരെ അനുഭവപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഷിയാമെന്‍, ഫുഷോ, ക്വാന്‍ഷു, നിംഗ്‌ഡെ, എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തായ്‌പേയ് സര്‍ക്കാർ ഇതുവരെ നാശഷ്ടങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തായ്‌വാനില്‍ ഹൈ സ്പീഡ് റെയില്‍വേയ്ക്കും തകരാറുകളൊന്നും സംഭവിച്ചിട്ടില്ല. ട്രെയിനില്‍ ആര്‍ക്കും പരുക്കൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും ഓപ്പറേറ്റര്‍ അറിയിച്ചു. അതേസമയം ട്രെയിനുകള്‍ വൈകിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News