Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നേപ്പാളിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 5.6 തീവ്രത

November 06, 2023

Gulf_Malayalam_News

November 06, 2023

ന്യൂസ്‌റൂം ഡെസ്ക്

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് (തിങ്കളാഴ്ച്ച) വൈകുന്നേരം 4:16നായിരുന്നു സംഭവം. കാഠ്‌മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

നേപ്പാളിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ദില്ലിയടക്കം ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങൾ പൊതു ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 160 കടന്നിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News