Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഫ്‌ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം 

October 15, 2023

news_malayalam_earthquake_updates_in_afghanistan

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

കാബൂള്‍: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഇന്ന് (ഞായറാഴ്ച) വീണ്ടും ഭൂചലനമുണ്ടായി. 6.3 തീവ്രത രേഖപ്പെടുത്തി. അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ ഹെറാത്തിന് പുറത്ത് 34 കിലോമീറ്റർ (21 മൈൽ) അകലെയും ഉപരിതലത്തിൽ നിന്ന് എട്ട് കിലോമീറ്റർ (അഞ്ച് മൈൽ) താഴെയുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ശനിയാഴ്ച്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4000 കടന്നിരുന്നു. അര മണിക്കൂറിനുള്ളില്‍ മൂന്ന് തവണയാണ് ശക്തമായ ഭൂകമ്പമുണ്ടായത്. തുടര്‍ച്ചയായി ഉണ്ടായ ഭൂകമ്പങ്ങളില്‍ രണ്ടായിരത്തിലധികം വീടുകളാണ് തകര്‍ന്നത്. കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12:19ന് 5.6 തീവ്രതയിലും , ഉച്ചയ്ക്ക് 12:11ന് 6.1 തീവ്രതയിലും, കൂടാതെ ഉച്ചയ്ക്ക് 12:42 ന് വീണ്ടും 6.2 തീവ്രതയിലുമാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ ആറ് ഗ്രാമങ്ങൾ പൂർണമായും തകർന്നിരുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News