Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും

April 17, 2024

news_malayalam_new_rules_in_qatar

April 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ നൽകാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടും. എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളിലും അധിക ചാർജുകളൊന്നും കൂടാതെ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്‌മെന്റ് ഓപ്ഷൻ നൽകണമെന്ന് നിർബന്ധമാക്കിയതായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയ ത്തിന്റെ (MoCI) കമേഴ്സ്യൽ രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ഷൻ വിഭാഗം മേധാവി സെയ്ഫ് അൽ അത്ബ പറഞ്ഞു. 

ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം നൽകിയില്ലെങ്കിൽ 14 ദിവസത്തേക്ക് വാണിജ്യ ഔട്ട്‌ലെറ്റുകൾ അടച്ചിടുകയോ, നിയമലംഘനം നീക്കം ചെയ്യുകയോ അഡ്മിനിസ്ട്രേറ്റീവ് ക്ലോഷർ പുതുക്കുകയോ ചെയ്യുമെന്ന് അദ്ദേഹം ഖത്തർ ടിവിയോട് പറഞ്ഞു. 

'ലെസ് ക്യാഷ് മോർ സേഫ്റ്റി' പദ്ധതിയുടെ ഭാഗമായി, എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളിലും ബാങ്ക് കാർഡ്, ബാങ്ക് പേയ്‌മെന്റ് വാലറ്റ് അല്ലെങ്കിൽ ക്യുആർ കോഡ് എന്നീ മൂന്ന് തരം ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. 2022-ലെ നിയമം നമ്പർ 70-ന്റെ (2017 ലെ 161 നിയമത്തിന്റെ ഭേദഗതി) അടിസ്ഥാനത്തിലാണ് തീരുമാനം. 

ഇലക്ട്രോണിക് പേയ്‌മെന്റുകൾ കള്ളപ്പണത്തിന്റെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. ബാങ്ക് കാർഡുകൾ മുഖേന പേയ്‌മെന്റ് സേവനങ്ങൾ നൽകുന്ന എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകൾക്കും കാർഡുകളുടെ ഉപയോഗത്തിന് അധിക നിരക്കുകളൊന്നും ചുമത്തരുതെന്ന് ആവശ്യപ്പെട്ട് MoCI ഇതിനകം സർക്കുലർ നൽകിയിട്ടുണ്ട്. 

ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ വാലറ്റുകൾ, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾ, ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്, ബാങ്ക് പ്രീപെയ്ഡ് കാർഡുകൾ, മൊബൈൽ ബാങ്കിംഗ് തുടങ്ങിയവ ഇ-പേയ്മെന്റുകളിൽ ഉൾപ്പെടും. രാജ്യത്ത് ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തിന് സമ്പൂർണ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട അധികാരികൾ ഊർജിതമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News