April 30, 2024
April 30, 2024
ദോഹ: ഖത്തറിലെ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചതായി ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രഖ്യാപിച്ചു. മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. M114, M115 (അൽ ദോഹ അൽ ജദീദ), M121, M122 (അൽ മതാർ അൽ ഖദീം), M208, M209 (അൽ മെസ്സീല) എന്നീ മെട്രോ ലിങ്ക് ബസുകൾക്കാണ് കാത്തിരിപ്പ് സമയം കുറച്ചത്.
أخبار سارّة! فترات انتظار مترولينك أصبحت أقصر على مسارات مختارة لخدمتكم بشكل أفضل!???? استمتع برحلات أكثر راحة وخدمة أسرع ????
— Doha Metro & Lusail Tram (@metrotram_qa) April 30, 2024
#مترولينك #مترو_الدوحة
Exciting news! metrolink is now offering shorter waiting times on selected routes to serve you better! ???? Enjoy more convenient… pic.twitter.com/OyElbPnj1O
തിരക്കുള്ള സമയങ്ങളിൽ ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ 9 മണി വരെയും, വൈകിട്ട് 3 മണി മുതൽ രാത്രി 8 മണി വരേയും, വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയും എല്ലാ 9 മിനിറ്റിലും മെട്രോ ലിങ്ക് ബസുകൾ സർവീസ് നടത്തും. തിരക്ക് കുറഞ്ഞ സമയങ്ങളിൽ എല്ലാ 15 മിനിറ്റിലുമാണ് മെട്രോ ലിങ്ക് ബസ് സർവീസുണ്ടാവുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F