Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു 

April 30, 2024

news_malayalam_awqaf_ministry_updates

April 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അൽ വാബിൽ പെൺകുട്ടികൾക്കായി ഔഖാഫ് മന്ത്രാലയം ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കും. 750 വിദ്യാർത്ഥിനികളെ ഉൾക്കൊള്ളുന്ന ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നതായി ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്‌മെൻ്റ് വിഭാഗം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഗാനേം ബിൻ ഷഹീൻ അൽ ഗാനേം പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.

‘മോസ ബിൻത് മുഹമ്മദ് ഖുറാൻ ആൻഡ് ദഅവാ സെൻ്റർ’ എന്ന പേരിലാണ് സെന്റർ ആരംഭിക്കുന്നത്. 24,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ കേന്ദ്രത്തിൽ 50 ക്ലാസ് മുറികളും 200 വനിതാ ജീവനക്കാർക്കുള്ള 42 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും ഉണ്ടായിരിക്കും. കൂടാതെ, തിയേറ്റർ, മൾട്ടി പർപ്പസ് ഹാളുകൾ, സ്‌പോർട്‌സ് ക്ലബ്, 306 പാർക്കിംഗ് ലോട്ടുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഖുർആനിൻ്റെയും ദഅവയുടെയും പ്രധാന ആസ്ഥാനം, കോൺഫറൻസ് സെൻ്റർ, ഹോളി ഖുർആൻ ടീച്ചിംഗ് സെൻ്റർ, ആക്റ്റിവിറ്റികളുടേയും പ്രോഗ്രാമുകളുടേയും സെൻ്റർ, സ്പോർട്സ് ആൻഡ് ഹെൽത്ത് ക്ലബ് ഏരിയ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളും പരിപാടികളും പ്രതിഫലിപ്പിക്കുന്ന അഞ്ച് വിഭാഗങ്ങളാണ് കേന്ദ്രത്തിലുള്ളത്.

ഖത്തറിൻ്റെ ഇസ്ലാമിക, അറബ് പൈതൃകം കണക്കിലെടുത്ത്, സ്ത്രീകളുടെ പദവിയും അവരുടെ സാമൂഹിക പങ്കും പിന്തുണയ്ക്കുന്നതിൽ സംഭാവന നൽകിയ ഖത്തറിനെയും അതിൻ്റെ നേതൃത്വത്തെയും ആഘോഷിക്കാനാണ് കേന്ദ്രം ആരംഭിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്‌മെൻ്റ് ഡയറക്ടർ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനേം അൽതാനി പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News