Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം

April 30, 2024

news_malayalam_qatar_public_health_ministry_refutes_rumours_about_food_safety

April 30, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പൊതുജനാരോഗ്യ മന്ത്രാലയം നിഷേധിച്ചു. മലിനമായ ഭക്ഷണങ്ങള്‍ വിളമ്പിയതിനെ തുടര്‍ന്ന് രാജ്യത്തെ ചില റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ഭക്ഷ്യവസ്തുക്കളും കര്‍ശനമായ ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്നും ഉപഭോഗത്തിന് സുരക്ഷിതമാണെന്നും പൊതുജനാരോഗ്യ-മുനിസിപ്പാലിറ്റി മന്ത്രാലയങ്ങള്‍ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ പരിശോധനയിലൂടെ രാജ്യത്തുടനീളമുള്ള എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളുടെയും ഔട്ട്ലെറ്റുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ഇരു മന്ത്രാലയങ്ങളും പ്രസ്താവനയില്‍ അറിയിച്ചു.

ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഭക്ഷ്യ ലംഘനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇക്കാരണത്താല്‍ ഭക്ഷ്യസ്ഥാപനങ്ങളൊന്നും അടപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും അനൗദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News