Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുദ്ധം ക്രിസ്മസ് സന്ദേശം ഇല്ലാതാക്കിയെന്ന് ഫ്രാൻസിസ് മാർപാപ്പ

December 25, 2023

news_malayalam_christmas_messages

December 25, 2023

ന്യൂസ്‌റൂം ബ്യുറോ

വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് സന്ദേശത്തില്‍ ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്‍റെ വേദന പങ്കുവച്ച്‌ ഫ്രാന്‍സിസ് മാര്‍പാപ്പ. യേശു ജനിച്ച മണ്ണില്‍ തന്നെ സമാധാനത്തിന്‍റെ ആ സന്ദേശം യുദ്ധത്തിന്‍റെ വ്യര്‍ഥമായ യുക്തിയില്‍ മുങ്ങിപ്പോയെന്ന് മാര്‍പാപ്പ പറഞ്ഞു.

ഈ രാത്രി നമ്മുടെ ഹൃദയങ്ങള്‍ ബേത്‌ലഹേമിലാണ്. അവിടെ ആയുധങ്ങള്‍ കൊണ്ടുള്ള ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്‍റെ രാജകുമാരന്‍ ഒരിയ്ക്കല്‍ കൂടി തിരസ്ക്കരിക്കപ്പെട്ടു.

ഈ ഏറ്റുമുട്ടലുകള്‍ ഇന്നും ലോകത്തില്‍ ഇടം കണ്ടെത്തുന്നതില്‍ നിന്ന് അവനെ തടയുന്നെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. 6500 ഓളം പേരാണ് മാര്‍പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്.

ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് യുദ്ധത്തിന്‍റെ വ്യര്‍ത്ഥമായ യുക്തിയെ കുറിപ്പ് മാര്‍പ്പാപ്പ സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News