Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിൽ യുദ്ധം നീളരുതെന്ന് ഇസ്രായേലിനോട് യു.എസ് ആവശ്യപ്പെട്ടെന്ന് ബൈഡൻ

January 09, 2024

news_malayalam_israel_hamas_attack_updates

January 09, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ ഇസ്രയേലിന്റെ ആക്രമണം അനിശ്​ചിതമായി നീളരുതെന്നും ആക്രമണം ലഘൂകരിക്കാൻ ഇസ്രായേലിനോട്​ താൻ ആവശ്യപ്പെട്ട് വരികയാണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയ ഗസ അനുകൂലികളായ പ്രവർത്തകരോടാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. ​

ഗസയിൽ പരമാവധി നേരത്തെ യുദ്ധത്തിന്​ അറുതി വരുത്തണമെന്ന ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന്​ (ചൊവ്വ) ഇ​സ്രായേൽ നേതാക്കളെ അറിയിക്കുമെന്ന്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 

അതേസമയം, ഗസയിൽ മരണം 23,084 ആയി. 58,926 പേർക്ക് പരിക്കേറ്റു. 24 മ​ണിക്കൂറിനിടെ 17 ഇടങ്ങളിൽ നടത്തിയ ആക്രമണത്തിൽ 249 പേരാണ് മരിച്ചത്. ദാ​റുൽ ബലാ​ഇലും, നു​സൈറാത്, അൽ മ​ഗാസി അഭയാർഥി ക്യാമ്പുകളിലുമാണ് കൂടുതൽ മരണം. അൽ മ​ഗാസി ക്യാമ്പിലെ സ്കൂളിന് ​നേരെ നടത്തിയ ആക്രമണ​ത്തിൽ 30ലധികം പേരാണ് മരിച്ചത്. 

എന്നാൽ, അൽ​ഖസ്സാം ബ്രിഗേഡ് ശക്ത​മായ ചെറുത്തു​നിൽപ് തുടരുകയാണ്. രണ്ട് ഇസ്രായേലി സൈനി​ക ടാങ്കുകൾ ത​കർത്തതായും ഭൂഗർഭ അറയിൽ നടത്തിയ സ്ഫോടനത്തിൽ ഏഴ് സൈനികർക്ക് പരി​ക്കേറ്റതായും അൽ​ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

ന്യൂസ്‌റൂം ഡെസ്ക് ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News