Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫ്രാൻസിലെ സ്കൂളുകളിൽ അബായയും നിരോധിക്കാനൊരുങ്ങുന്നു

August 28, 2023

August 28, 2023

ന്യൂസ്‌റൂം ബ്യുറോ

പാരീസ്: ഫ്രാൻസിലെ സർക്കാർ വിദ്യാലയങ്ങളിൽ അബായ നിരോധിച്ചേക്കുമെന്ന്  അൽജസീറ റിപ്പോർട്ട് ചെയ്തു. ക്ലാസ് മുറിയിൽ വിദ്യാർഥിയുടെ വേഷം നോക്കി മതം തിരിച്ചറിയാൻ പാടില്ലെന്ന് ഫ്രാൻസ് മന്ത്രി ഗബ്രിയേൽ അറ്റൽ ടിഎഫ് വൺ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഹിജാബിനു നേരത്തെ നിരോധമുണ്ടെങ്കിലും അബായ പൂർണമായി നിരോധിച്ചിരുന്നില്ല. അതേസമയം, ചില വിഭാഗങ്ങൾ അബായക്കും ഹിജാബിനുമെതിരെ നേരത്തെ തന്നെ ഫ്രാൻസിൽ പ്രതിഷേധം ഉയർത്തിയിരുന്നു.മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് ഫ്രഞ്ച് സ്കൂളുകളിൽ അബായ ധരിക്കുന്നത്  നിരോധിക്കാനുള്ള തീരുമാനമുണ്ടായത്.

ഫ്രാൻസിൽ മുസ്ലിം ജനസംഖ്യ ഉയരുന്നതു കണക്കിലെടുത്ത് അധികൃതർ നിയന്ത്രണങ്ങളും ശക്തമാക്കി വരികയാണ്. വലിയ കുരിശുകളും ജൂത കിപ്പകളും മുസ്ലിം ഹിജാബും ഫ്രഞ്ച് സ്കൂളുകളിൽ അനുവദിക്കില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News