Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മൊസാദിനായി ചാരപ്രവര്‍ത്തനം നടത്തിയ 33 പേരെ തുര്‍ക്കിയില്‍ അറസ്റ്റ് ചെയ്തു

January 04, 2024

news_malayalam_spying_case_reported

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

അങ്കാറ: മൊസാദിനായി ചാരവൃത്തി നടത്തിയതിന് തുർക്കിയിൽ 33 പേർ അറസ്റ്റിൽ. 'ഓപ്പറേഷൻ മോൾ' എന്ന് പേരിട്ട് നടത്തിയ പരിശോധനയിൽ തുർക്കിയിലെ എട്ട് പ്രവിശ്യകളിൽ നിന്നാണ് ഇവർ പിടിയിലായത്. മറ്റ് 13 പേരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു.

തുർക്കിയയിലെ ദേശീയ ഇന്റലിജൻസ് ഓർഗനൈസേഷനും (എംഐടി) ഇസ്താംബുൾ പ്രോസിക്യൂട്ടറുടെ ഓഫീസിലെ തീവ്രവാദ വിരുദ്ധ ബ്യൂറോയും ചേർന്നാണ് 33 പേരെ കസ്റ്റഡിയിലെടുത്തതെന്ന് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ എക്സിലൂടെ അറിയിച്ചു. വിദേശ പൗരന്മാരെ ലക്ഷ്യമിട്ടുള്ള മൊസാദിന്റെ ശ്രമങ്ങളെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റെന്നും തുർക്കിയിൽ വിദേശികളെ നിരീക്ഷിക്കാനും തട്ടിക്കൊണ്ടു പോകാനും മൊസാദ് രഹസ്യാന്വേഷണ വിഭാഗം പദ്ധതിയിട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ദേശീയ ഐക്യത്തിനും ഐക്യദാർഢ്യത്തിനും എതിരായ ചാരപ്രവർത്തനം ഒരിക്കലും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പിടിയിലാവരിൽ നിന്ന് 143,830 യൂറോ, 23,680 ഡോളർ, ലൈസൻസില്ലാത്ത തോക്കുകൾ, ഡിജിറ്റൽ ഫയലുകൾ എന്നിവയും അധികൃതർ കണ്ടെത്തി. തുർക്കിയിലെ വിദേശികളെ ലക്ഷ്യമിട്ട് മൊസാദ് നടത്തിയ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 46 പേർക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഇസ്താംബൂളിലെ പ്രോസിക്യൂട്ടറുടെ ഓഫീസും അറിയിച്ചു.

അതേസമയം, മൊസാദുമായി ബന്ധമുള്ള ഒരു സ്ത്രീയടക്കം നാലു പേരെ ഡിസംബർ 29ന് ഇറാൻ തൂക്കിലേറ്റിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ വഫ ഹനാറെ, അരാം ഉമരി, റഹ്മാൻ പർഹാസോ എന്നിവരെയും നാസിം നമാസി എന്ന വനിതയെയുമാണ് ഇറാൻ തൂക്കിലേറ്റിയത്. ഇറാന്റെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട അട്ടിമറി സംഘത്തിലെ നാല് അംഗങ്ങളെയാണ് തൂക്കിലേറ്റിയതെന്ന് ഇറാൻ ജുഡീഷ്യറിയുടെ മിസാൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. മൊസാദിന്റെ നിർദേശപ്രകാരം രാജ്യ സുരക്ഷയ്ക്കെതിരെ ഈ സംഘം നീക്കം നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചതെന്നും റിപ്പോർട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News