Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വാഷിംഗ്ടൺ ഡിസിയിലെ ദുരൂഹ മരണങ്ങൾ ഇന്ത്യൻ നിർമിത പെർഫ്യൂം കാരണമെന്ന് ആരോഗ്യ ഏജൻസി

October 24, 2021

October 24, 2021

വാഷിങ്ടണ്‍ ഡി.സി: യു.എസില്‍ നാലുപേരില്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നുള്ള ദുരൂഹമായ അസുഖം റിപ്പോര്‍ട്ടു ചെയ്യുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് കാരണം ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂം ആണെന്ന് ആരോഗ്യ ഏജന്‍സിയായ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി).

യു.എസിലെ ജോര്‍ജിയ, കന്‍സാസ്, ടെക്സസ്, മിന്നെസോട്ട എന്നിവിടങ്ങളിലാണ് ഒരു വര്‍ഷത്തിനിടെ നാല് പേരില്‍ 'ബര്‍കോള്‍ഡേരിയ സ്യൂഡോമല്ലൈ' എന്ന ബാക്ടീരിയയുടെ സാന്നിധ്യം മൂലമുണ്ടാകുന്ന 'മെലിയോയിഡോസിസ്' എന്ന അസുഖം കണ്ടെത്തിയത്. ഇവരില്‍ രണ്ട് പേര്‍ അസുഖം ബാധിച്ച്‌ മരിക്കുകയും ചെയ്തു.

CDC recommends that people immediately stop using “Better Homes & Gardens Essential Oil Infused Aromatherapy Room Spray with Gemstones.” A bottle of this product has tested positive for the bacteria that causes a rare, dangerous disease called melioidosis. https://t.co/qAihtmx8o5 pic.twitter.com/6qWEGidbaN

— CDC (@CDCgov) October 22, 2021

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ നിര്‍മിതമായ 'ബെറ്റര്‍ ഹോംസ് ആന്‍ഡ് ഗാര്‍ഡന്‍സ് ലാവെന്‍ഡര്‍ ആന്‍ഡ് ചമോമൈല്‍ എസന്‍ഷ്യല്‍ ഓയില്‍ ഇന്‍ഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്പ്രേ വിത്ത് ജെംസ്റ്റോണ്‍സ്' എന്ന് ലേബല്‍ ചെയ്ത പെര്‍ഫ്യൂമില്‍ ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് സി.ഡി.സി പറയുന്നു.

 

ജോര്‍ജിയയില്‍ അസുഖബാധിതനായ വ്യക്തിയുടെ വീട്ടില്‍ നിന്ന് ഈ പെര്‍ഫ്യൂം കണ്ടെത്തിയിരുന്നു. പെര്‍ഫ്യൂമില്‍ രോഗിയില്‍ കാണപ്പെട്ട അതേ ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. സ്ഥിരീകരണത്തിന് കൂടുതല്‍ ജനിതക പരിശോധന നടത്തുകയാണെന്ന് സി.ഡി.സി പറഞ്ഞു.

ദക്ഷിണേഷ്യയില്‍ കാണപ്പെടുന്നതാണ് രോഗികളില്‍ സ്ഥിരീകരിച്ച ബാക്ടീരിയ. എന്നാല്‍, രോഗികളാരും അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നില്ല.

വാള്‍മാര്‍ട്ടിന്‍റെ 55 കടകള്‍ വഴി ഈ പെര്‍ഫ്യൂം വിറ്റിരുന്നു. സി.ഡി.സിയുടെ കണ്ടെത്തലോടെ വാള്‍മാര്‍ട്ട് ഈ പെര്‍ഫ്യൂമും ഇതുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും പിന്‍വലിച്ചതായി വെബ്സൈറ്റിലൂടെ അറിയിച്ചു. വിറ്റ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പെര്‍ഫ്യൂം വീടുകളില്‍ ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നും കുപ്പി രണ്ട് കവറുകളില്‍ മൂടി കാര്‍ഡ്ബോഡ് പെട്ടിക്കുള്ളിലാക്കി തിരികെ നല്‍കണമെന്നും സി.ഡി.സി മുന്നറിയിപ്പ് നല്‍കി.

ജോര്‍ജിയയിലെ രോഗിയാണ് ഈ ഉല്‍പ്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയത്. മറ്റിടങ്ങളിലെ രോഗികളും ഇത് ഉപയോഗിച്ചിരുന്നോവെന്നത് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഏജന്‍സി.


Latest Related News