Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ഇനി ലോകകപ്പിനില്ലെന്ന് ലയണല്‍ മെസ്സി,പിൻവാങ്ങൽ ഒട്ടേറെ റെക്കോർഡുകളുമായി

December 14, 2022

December 14, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദോഹ :ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷം താന്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് ലയണല്‍ മെസ്സി. ക്രൊയേഷ്യക്കെതിരെ സെമിയില്‍ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും, ജൂലിയന്‍ അല്‍വാരസ് നേടിയ മറ്റ് രണ്ട് ഗോളുകളിലും തുല്യപ്രാധാന്യത്തോടെ കളിക്കുകയും ചെയ്ത ശേഷമാണ് അര്‍ജന്റീന വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഡിസംബര്‍ 18 ന് രാജ്യത്തിനുവേണ്ടിയുളള തന്റെ അവസാന മത്സരമായിരിക്കുമെന്ന് അദ്ദഹം പറഞ്ഞു.

ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും റെക്കോര്‍ഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്.

ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി കഴിഞ്ഞ മത്സരത്തോടെ ലയണല്‍ മെസി മാറി. ക്രൊയേഷ്യയ്ക്കെതിരെ 34-ാം മിനിട്ടില്‍ നേടിയ പെനാല്‍റ്റി ഗോളോടുകൂടി മെസിയുടെ ലോകകപ്പ് ഗോള്‍നേട്ടം 11ല്‍ എത്തി. 10 ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി ഇക്കാര്യത്തില്‍ മറികടന്നത്.

കൂടാതെ ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരമെന്ന നേട്ടം ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്യാസിനൊപ്പം പങ്കിടാനും ലയണല്‍ മെസിക്ക് സാധിച്ചു. അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസിക്ക് സെമിഫൈനലിലെ വിജയത്തോടെ ഒരു ലോകകപ്പ് മത്സരം കൂടി കളിക്കാന്‍ അവരമൊരുങ്ങിയിരിക്കുകയാണ്. ഫൈനലില്‍ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് മാത്രമായി മാറും.

സെമിയിലെ ഗോള്‍ നേട്ടത്തോടെ ഈ ലോകകപ്പിലെ സുവര്‍ണ പാദുകത്തിനായുള്ള പോരാട്ടത്തില്‍ മെസി ഫ്രഞ്ച് താരം കീലിയന്‍ എംബാപ്പെയ്ക്കൊപ്പമെത്തി. കൂടാതെ ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരമായ ഗോള്‍ഡന്‍ ബോള്‍ നേടാനുള്ള മത്സരത്തിലും മെസി ഏറെ മുന്നിലാണ്. 37കാരനായ മെസി മത്സരത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ മികവോടെയാണ് കളത്തില്‍ മിന്നിത്തിളങ്ങിയത്. പലപ്പോഴും കരുത്തുറ്റ ക്രൊയേഷ്യന്‍ പ്രതിരോധത്തെ മെസി വിറപ്പിച്ചു. മത്സരത്തില്‍ അര്‍ജന്‍റീനയ്ക്ക് വ്യക്തമായ മേധാവിത്വം നേടിക്കൊടുത്തതും മെസിയുടെ ഈ തകര്‍പ്പന്‍ പ്രകടനം തന്നെയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News