Breaking News
യുദ്ധത്തിന്റെ ഭീകരത ഒറ്റ ഷോട്ടില്‍ പകര്‍ത്തി 'യത്തീം':അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും | ഇസ്രായേൽ കൂട്ടക്കൊല തുടരുന്നു, ഫലസ്തീൻ വിദ്യാർത്ഥികളെയും അധ്യാപകനെയും ഡോക്ടറെയും വധിച്ചു | കൊച്ചി സ്വദേശി കുവൈത്ത് വിമാനത്താവളത്തില്‍ മരിച്ചു  | കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീ വയനാട് സ്വദേശിയാണെന്ന് റിപ്പോര്‍ട്ട്  | ഇതൊക്കെ കേരളത്തില്‍ നടക്കുമോ എന്ന അമ്പരപ്പുമായി മലയാളികള്‍,വൃക്ക റാക്കാറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് | ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി | മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കണം: ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ മലപ്പുറം | ഗൾഫ് എയർ ബഹ്‌റൈൻ ദോഹ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു | ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഹജ്ജ് വാക്‌സിനേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു | ഖത്തറിൽ പ്രവാസിയായിരുന്ന തലശേരി കല്ലിക്കണ്ടി സ്വദേശി നാട്ടിൽ നിര്യാതനായി |
മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു 

May 01, 2024

news_malayalam_weather_update_in_qatar

May 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് (ബുധൻ) അവധി പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. ഇന്ന് അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് സന്ദേശം അയക്കുകയായിരുന്നു. അതേസമയം, മറ്റ് സ്കൂളുകൾക് അവധിയുള്ളതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. 

"പ്രിയ രക്ഷിതാക്കളെ, രാജ്യത്ത് തീവ്രമായ കാലാവസ്ഥയും കാറ്റിൻ്റെയും മഴയുടെയും ജാഗ്രതയുള്ളതിനാലും; വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ ഗ്രേഡുകളുടെയും ക്ലാസുകളും പരീക്ഷകളും ഇന്ന് (മെയ് 1) താൽക്കാലികമായി നിർത്തിവയ്ക്കും. കൂടുതൽ വിവരങ്ങൾ മാതാപിതാക്കൾക്ക് പിന്നീടുള്ള ദിവസങ്ങളിൽ കൈമാറും: പ്രിൻസിപ്പൽ," എന്ന സന്ദേശമാണ് രക്ഷിതാക്കൾക്ക് ലഭിച്ചത്. 

അതേസമയം, ഖത്തറിൽ ചൊവ്വാഴ്‌ച (ഏപ്രിൽ 30) മുതൽ കാലാവസ്ഥ മേഘാവൃതമായിരിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് (മെയ് 1) മുതൽ വ്യാഴാഴ്ച (മെയ് 2) ഉച്ചവരെ ഇടിമിന്നലിനും, ശക്തമായ കാറ്റിനും, മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരം കാലാവസ്ഥയിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അധികൃതർ ഊന്നിപ്പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News