Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഖത്തറിലെ ഇന്ത്യക്കാരനെതിരെ യു.പി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്,സീമ ഹൈദറിനെ ഇന്ത്യയിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

July 19, 2023

July 19, 2023

അൻവർ പാലേരി
ദോഹ :പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാന്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ പാക്കിസ്ഥാന് കൈമാറിയില്ലെങ്കിൽ ഇന്ത്യയിൽ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്ന് ഭീഷണി.ഖത്തറിലുള്ള ഉത്തർപ്രദേശ് സ്വദേശിയാണ് ഭീഷണി സന്ദേശമയച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.യു.പി പോലീസിനെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.26/11-നേക്കാൾ ഭീകരമായ ആക്രമണമാണ് പദ്ധതിയിടുന്നതെന്ന് അവകാശപ്പെട്ടാണ് ഇയാൾ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചത്.

ഖത്തറിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ഇത്തരം രണ്ട് ഭീഷണി സന്ദേശങ്ങൾ അയച്ചതായി പോലീസ് പറയുന്നു. ജൂലൈ 12 നും ജൂലായ് 17 തിങ്കളാഴ്ചയുമാണ് ഈ സന്ദേശങ്ങൾ അയച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സീമ ഹൈദർ പാക്കിസ്ഥാൻ ഏജന്റാണെന്നും അവർ ഇന്ത്യയെ നശിപ്പിക്കുമെന്നും വാട്സ്ആപ് സന്ദേശത്തിൽ പറയുന്നതായും പോലീസ് ഇന്ത്യൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരം വോർളി പോലീസ് തിങ്കളാഴ്ച  ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യു,പിയിൽ സ്വന്തം നാട്ടിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇപ്പോൾ ഖത്തറിലുള്ള ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം രാജ്യത്ത് ഇറങ്ങിയ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

26/11 നേക്കാൾ ഭീകരമായ ആക്രമണം നടത്താൻ ഏഴ് ഇന്ത്യക്കാർ പദ്ധതിയിട്ടിരുന്നതായി അവകാശപ്പെട്ട് കഴിഞ്ഞ വർഷവും  വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ ഒരു പരമ്പര തന്നെ ഇയാൾ അയച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.സീമ ഹൈദറിനെ പാക്കിസ്ഥാന് കൈമാറുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടാൽ 26/11 ആക്രമണം നടത്താൻ മുംബൈയിൽ Ak-47 റൈഫിളുകളും വെടിയുണ്ടകളും എത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം ജൂലൈ 12 നാണ് ട്രാഫിക് പോലീസിന് വാട്‌സ്ആപ്പിൽ ലഭിച്ചത്.

“ഞങ്ങളുടെ ഷൂട്ടർമാർ ഇന്ത്യയിലാണ്.ഉത്തർപ്രദേശ് സർക്കാരും (നരേന്ദ്ര) മോദി സർക്കാരുമാണ് ഞങ്ങളുടെ ലക്ഷ്യം.ഇത്തവണ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാർ മാത്രമായിരിക്കും," ഉറുദുവിലുള്ള സന്ദേശത്തിൽ പറയുന്നു.

തിങ്കളാഴ്ച ട്രാഫിക് പോലീസ് കൺട്രോൾ റൂമിന് മറ്റൊരു സന്ദേശം ലഭിച്ചു, “സീമ ഹൈദർ ഒരു പാകിസ്ഥാൻ ഏജന്റാണ്.അവൾ ഇന്ത്യയെ നശിപ്പിക്കും; അവളെ ഇന്ത്യയിൽ നിന്ന് പുറത്താക്കൂ.സ്ഫോടനങ്ങളുടെ സമയം ഞാൻ (നിങ്ങൾക്ക്) നൽകുന്നു, അതിനുശേഷം അത് നിങ്ങളുടെ ഇഷ്ടപ്രകാരം തീരുമാനിക്കാം."

പബ്‌ജി ഗെയിമിലൂടെ പരിചയപ്പെട്ട സച്ചിന്‍ മീണ എന്ന യുവാവിനൊപ്പം കഴിയാന്‍ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്ന സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍ യുവതി നിലവിൽ ഗ്രെറ്റർ നോയിഡയിൽ യുവാവിനൊപ്പം താമസിക്കുന്നതായാണ് വിവരം.ഇതിനിടെ സീമയെ തിരിച്ച് പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ഭര്‍ത്താവ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോഴും സീമയെ പഴയ പോലെ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും അത് എക്കാലവും തുടരുമെന്നും ഭര്‍ത്താവ് ഗുലാം ഹൈദര്‍ പറയുന്നു. ഗുലാം തന്റെ ഭാര്യ സീമ ഹൈദറിനെയും കുട്ടികളെയും തിരികെ അയക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യര്‍ത്ഥിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News