Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പോളണ്ടിൽ മലയാളി കുത്തേറ്റു മരിച്ചു,നാല് മലയാളികൾക്ക് പരിക്ക്

January 29, 2023

January 29, 2023

ന്യൂസ്‌റൂം ബ്യുറോ
പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജാണ് മരിച്ചത്. ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റത്. ആക്രമണത്തില്‍ നാല് മലയാളികൾക്ക് പരിക്കുണ്ട്. ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് പോളണ്ടില്‍ കൊല്ലപ്പെടുന്നത്.

ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ, സന്ധ്യ ദമ്പതികളുടെ മകനാണ്‌ സൂരജ്. അഞ്ച് മാസം മുമ്പാണ് സൂരജ് ജോലിയാവശ്യാര്‍ത്ഥം പോളണ്ടിലേക്ക് പോയത്. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു . മരണ വിവരം സുഹൃത്തുകൾ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടില്‍ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ ഇബ്രാഹിമാണു കഴിഞ്ഞ ദിവസം മരിച്ചത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതര്‍ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഐഎന്‍ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്. താമസ സ്ഥലത്താണ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പ്രതി പിടിയിലായെന്ന സൂചനയല്ലാതെ കൊലപാതകത്തിനുള്ള കാരണമോ പ്രതിയെക്കുറിച്ചുള്ള വിവരമോ ലഭിച്ചിട്ടില്ല. ചെന്നൈയിലും ബെംഗളൂരുവിലും ജോലി നോക്കിയ ശേഷം പത്ത് മാസം മുന്‍പാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News