Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വടക്കൻ ഫിലിപ്പൈൻസിൽ ഭൂചലനം,ഖത്തർ പൗരന്മാർക്ക് എംബസിയുടെ മുന്നറിയിപ്പ്

June 15, 2023

June 15, 2023

ന്യൂസ് ഏജൻസി 

മനില : ഫിലിപ്പൈന്‍സിലെ പ്രധാന ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തലസ്ഥാനമായ മനിലയിലെ ചില റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.മനിലയുടെ തെക്ക് ഭാഗത്തുള്ള ബതാംഗാസ് പ്രവിശ്യയിലും പരിസര പ്രദേശങ്ങളിലുമുള്ള തങ്ങളുടെ പൗരന്മാരോട് അതീവ ജാഗ്രത പുലർത്തണമെന്ന് ഫിലിപ്പൈൻസിലെ ഖത്തർ എംബസി ആവശ്യപ്പെട്ടു.മേഖലയിൽ തുടർചലനങ്ങൾ പ്രതീക്ഷിക്കുന്നതായും  എംബസി മുന്നറിയിപ്പ് നൽകി.

10 കിലോമീറ്റര്‍ ആഴത്തില്‍ കടലില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സമീപ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടതായും ഫിലിപ്പൈന്‍ ഭൂകമ്പ ഏജന്‍സി അറിയിച്ചു.

ഭൂകമ്പത്തെത്തുടര്‍ന്ന് മനിലയിലെ മൂന്ന് എലിവേറ്റഡ് റെയില്‍വേ ലൈനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. 'റെയില്‍വേയുടെയും വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഭൂകമ്പത്തിന്റെ വലിയ ഫലത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല'- സിവില്‍ ഡിഫന്‍സ് വക്താവ് അസിസ്റ്റന്റ് സെക്രട്ടറി ബെര്‍ണാഡോ റാഫേലിറ്റോ അലെജാന്‍ഡ്രോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളും തുടര്‍ചലനങ്ങളും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News