Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് സന്ദർശകർക്കുള്ള സിം കാർഡ് ഞങ്ങൾ സൗജന്യമായി നൽകും,ഇസ്രയേലിന്റെ ആവശ്യം ഖത്തർ തള്ളിയതായി റിപ്പോർട്ട്

November 10, 2022

November 10, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെത്തുന്ന ലോകകപ്പ് സന്ദർശകർക്ക് ആശയവിനിമയത്തിനായി ഖത്തറിലെ അംഗീകൃത ടെലിഫോൺ കമ്പനികൾ സൗജന്യ മൊബൈൽ സിമ്മുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ മൊബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഖത്തർ തള്ളിയതായി റിപ്പോർട്ട്.'മിഡിൽ ഈസ്റ്റ് മോണിറ്ററാ'ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഇസ്രായേലി കമ്പനികളുമായി സഹകരിക്കാൻ വിസമ്മതിക്കുന്ന ഖത്തറിലെ സെല്ലുലാർ കമ്പനികളുമായി ആശയവിനിമയം നടത്താൻ സഹായം തേടി ഇസ്രായേൽ വാർത്താവിനിമയ മന്ത്രി യോവാസ് ഹെൻഡൽ ഫിഫ അധ്യക്ഷനും യു.എൻ പ്രസിഡന്റിനും കത്തയച്ചതായും റിപ്പോർട്ടിൽ പറയുന്നു.

(ഇതുകൂടി വായിക്കുക : ലോകകപ്പ് സന്ദർശകർക്ക് സൗജന്യ സിം കാർഡുകളും വിവിധ ഓഫറുകളുമായി ഉരീദു) 

ടൂർണമെന്റിനിടെ ഇസ്രായേലിൽ നിന്നുള്ള സന്ദർശകർക്കായി  താൽക്കാലിക കോൺസുലേറ്റ് തുറക്കാനുള്ള അഭ്യർത്ഥന ഖത്തർ നിരസിച്ചിരുന്നു., എന്നാൽ ടൂർണമെന്റിനുള്ള ടിക്കറ്റ് വാങ്ങാനും ഖത്തറിലേക്ക് പ്രവേശിക്കാനും ഇസ്രായേലികൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഇതിനിടെ,10,000 മുതൽ 20,000 വരെ ഇസ്രായേലികൾ ലോകകപ്പിൽ പങ്കെടുക്കാൻ ദോഹയിൽ എത്തുമെന്ന് ഇസ്രായേലിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News