Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് വരുന്നുണ്ടോ?എങ്കിൽ നിങ്ങൾക്കറിയേണ്ട എല്ലാ വിവരങ്ങളും ഇവിടെയുണ്ട്

November 01, 2022

November 01, 2022

അൻവർ പാലേരി
ദോഹ :ഖത്തർ ലോകകപ്പിനുള്ള അന്തിമ കൌണ്ട് ഡൗൺ ആരംഭിച്ച സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ഫുടബോൾ ആരാധകർ അടുത്ത ദിവസങ്ങളിൽ ഖത്തറിലേക്ക് വരാൻ ഒരുങ്ങുകയാണ്.എന്നാൽ ഖത്തറിലേക്ക് വരുന്ന സന്ദർശകർ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം?
വിശദമായി മനസിലാക്കാം :

ഖത്തറിലേക്കുള്ള പ്രവേശനം 
നിങ്ങൾ ഖത്തർ ഐഡിഅഥവാ സാധുതയുള്ള താമസ രേഖ ഇല്ലാത്ത ആളാണെങ്കിൽ 2022 നവംബർ 1 ചൊവ്വാഴ്ച മുതൽ ഹയ്യ കാർഡ് ഉണ്ടെങ്കിൽ മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കൂ.ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്ന മത്സര ടിക്കറ്റുകൾക്ക് അംഗീകാരം നൽകി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ താമസ ഏജൻസിയിൽ നിന്ന് താമസസൗകര്യം റിസർവ് ചെയ്തതിന് ശേഷമാണ് ഹയ കാർഡ് ഇഷ്യൂ ചെയ്യുന്നത്.തുടർന്ന് ഇ-മെയിൽ വഴി ലഭിക്കുന്ന എൻട്രി പെർമിറ്റാണ് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയായി കണക്കാക്കുക.

2023 മാർച്ച് 22 വരെ സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം.പാസ്പോർട്ടിലെ കാലാവധി പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തുക.മത്സര ടിക്കറ്റിന് പുറമെ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിന്  ഹയ കാർഡ് നിർബന്ധമായിരിക്കും. കൂടാതെ പൊതുഗതാഗത സൗകര്യം സൗജന്യമായി ഉപയോഗിക്കാനും ഹയ്യ കാർഡ് ഉള്ളവർക്കേ അനുമതിയുള്ളൂ.

വിമാന മാർഗം :

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലായിരിക്കും ഭൂരിഭാഗം വിമാനങ്ങളും ഇറങ്ങുക.ഇവിടെ നിന്ന് ബർവ മദീനത്തുന,ബർവ ബരാഹത് അൽ ജനൂബ് ഫാൻ ഹില്ലേജുകളിലേക്ക് നേരിട്ട് ബസ് സർവീസ് ഉണ്ട്. ഇനി ദോഹ ഇന്റർനാഷണൽ എയർപോർട്ടിലാണ്(പഴയ വിമാനത്താവളം) നിങ്ങൾ വരുന്നതെങ്കിൽ  സമീപത്തുള്ള മെട്രോ സ്റ്റേഷനിൽ നിന്ന് സെൻട്രൽ ദോഹയിലേക്ക് നേരിട്ട് ദോഹ മെട്രോ റെഡ് ലൈൻ ഉപയോഗിക്കാം.സെപ്തംബർ 15 മുതൽ ഡിസംബർ 30 വരെ 13 എയർലൈനുകൾ തലസ്ഥാനമായ ദോഹയിലെ രണ്ടാമത്തെ വിമാനത്താവളമായ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്നത്.

എയർ അറേബ്യ,എയർ കെയ്റോ,ബദർ ഏവിയേഷൻ,എത്യോപ്യൻ എയർലൈൻസ്,എത്തിഹാദ് എയർവേസ്,ഫ്‌ളൈ ദുബായ്,ഹിമാലയ എയർലൈൻസ്,അൽജസീറ എയർലൈൻസ്,നേപ്പാൾ എയർലൈൻസ്,പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്(പി.ഐ.എ),പെഗാസസ് എയർലൈൻസ്,പീസ് എയർ,ടാർകോ ഏവിയേഷൻ എന്നീ വിമാനക്കമ്പനികളാണ് ദോഹ നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നിലവിൽ സർവീസുകൾ ആരംഭിച്ചത്.ദോഹ ഡൌൺ ടൗണിലേക്ക് 15 മിനിറ്റും മിക്ക   ലോകകപ്പ്  സ്റ്റേഡിയങ്ങളിലേക്കും 30 മിനിറ്റുമാണ് ഇവിടെ നിന്നുള്ള യാത്രാ സമയം.ഈ വിമാനത്താവളത്തിന്റെ ആഗമന കെട്ടിടം നാഷണൽ മ്യൂസിയം മെട്രോ സ്റ്റേഷൻ വഴി ദോഹയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.മെട്രോ ഗോൾഡ് ലൈനിലേക്ക് 800 മീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം.ബസുകൾ, ലിമോസിനുകൾ, ടാക്സികൾ, കാർ റെന്റൽ ഓഫീസുകൾ എന്നിവയും ഇവിടെ ലഭ്യമായിരിക്കും.

കരമാർഗം :
നവംബർ 1 മുതൽ ഡിസംബർ 23 വരെയുള്ള കാലയളവിൽ താഴെ പറയുന്ന മൂന്ന് ഓപ്ഷനുകളിലൊന്നിലൂടെ അബു സംമ്ര  പ്രവേശനകവാടം  വഴി കരമാർഗം ഖത്തറിലേക്ക് വരാൻ കഴിയും.
1 -സൗദി അതിർത്തിക്കുള്ളിൽ തന്നെ  ആരാധകർക്കായി ഒരുക്കിയ  ബസുകളിൽ   സൽവ അതിർത്തി പ്രവേശന കവാടത്തിലേക്കും തുടർന്ന് ദോഹയിലേക്കും വരാൻ കഴിയും.

2 -അബു സംമ്ര കവാടത്തിൽ നിന്ന് കുടുംബത്തെയും സുഹൃത്തുക്കളെയും സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയ അൽ-ഖലായിൽ ഏരിയയിലേക്കോ അല്ലെങ്കിൽ ദോഹയിലെ അൽ-മസില ഏരിയയിലേക്കോ പോകാൻ വേറെ ബസ് സൗകര്യം ലഭ്യമായിരിക്കും.

3- നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, യാത്രക്കാർക്ക്  ഹയ കാർഡും  ഡ്രൈവർക്ക് ഹോട്ടൽ റിസർവേഷനും ഉണ്ടെങ്കിൽ ഹയ പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ സമർപ്പിച്ച്‌ ഇൻഷുറൻസ് തുക കൂടി അടച്ച ശേഷം സ്വകാര്യ വാഹനത്തിൽ ദോഹയിലേക്ക് പോകാം.ഒരു ദിവസത്തെ സന്ദർശനത്തിനായി വരുന്നവർ സന്ദർശകർക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത ശേഷം ബസ്സുകളിൽ അൽ-ഖലായിൽ  ഏരിയയിലേക്കോ അൽ-മസില ഏരിയയിലേക്കോ പോകാവുന്നതാണ്.

കടൽ മാർഗം
ഖത്തർ ടൂറിസം അതോറിറ്റിയുടെ ചാർട്ടേഡ് ക്രൂയിസ് ഹമദ് തുറമുഖത്ത് നങ്കൂരമിടും.യാത്രാ ക്രമീകരണങ്ങൾ  ക്രൂയിസ് ഓപ്പറേറ്റർമാരായിരിക്കും ഏർപ്പെടുത്തുക.

ഖത്തറിലേക്ക് വരുന്നതിന് മുമ്പ് കൊറോണ ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ?

ഖത്തറിലേക്ക് വരുന്നതിന് മുമ്പ് ഒരു തരത്തിലുള്ള കോവിഡ് പരിശോധനയും ആവശ്യമില്ല.തീരുമാനം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

സുരക്ഷാ ആപ്ലിക്കേഷൻ(ഇഹ്തിറാസ്)

ആരോഗ്യചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിക്കുമ്പോൾ മാത്രം ഇഹ്തിറാസ് കാണിക്കേണ്ടതായി വരും.അതിനാൽ അത്തരമൊരു സാഹചര്യത്തിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതായി വരും.

മറ്റ് പ്രധാന ആപ്ലിക്കേഷനുകൾ :

Hayya to Qatar 2022 ആപ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ലോകകപ്പിലുടനീളം യാത്രാ ക്രമീകരണം ഉൾപെടെ നിങ്ങൾക്ക് സഹായകരമായ ഒട്ടേറെ സേവനങ്ങൾ ലഭിക്കും.ഖത്തറിൽ നിങ്ങൾക്ക് ഉപകാരപ്പെടാനിടയുള്ള മറ്റു ചില ആപ്പുകളും ഡൌൺലോഡ് ചെയ്യാവുന്നതാണ്.ഖത്തറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയാൻ ഖത്തർ ടൂറിസം(QATAR TOURISM),ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും മെട്രോ ലൈനുകളും സമയക്രമവും അറിയാൻ ഖത്തർ റെയിൽ(QATAR RAIL),ടാക്‌സി സേവനം ഉപയോഗപ്പെടുത്താനും ടാക്‌സി സ്റ്റേഷൻ കണ്ടുപിടിക്കാനും കർവ(KARWA TAXI),വിമാന സമയത്തെ കുറിച്ചറിയാൻ എച്.ഐ.എ(HIA) സമയങ്ങൾ എന്നിവ കണ്ടെത്താൻ ഖത്തർ റെയിൽ തുടങ്ങിയ ആപ്പുകൾ ഏറെ ഉപകാരപ്രദമാകും.

ഹയ്യ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് സന്ദർശിക്കാൻ അനുമതിയുള്ള രാജ്യങ്ങൾ :

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്(യു.എ.ഇ), സുൽത്താനേറ്റ് ഓഫ് ഒമാൻ, ജോർദാൻ തുടങ്ങിയ ഖത്തറിന്റെ സഹോദര രാജ്യങ്ങൾ നിലവിൽ ഹയ കാർഡ് ഉടമകൾക്ക് തങ്ങളുടെ രാജ്യം കൂടി സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 

ദോഹയ്ക്കുള്ളിൽ നിന്ന് ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രകൾ :

എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് സമീപവും സ്റ്റേഷനുകൾ ഉള്ളതിനാൽ ദോഹയിൽ നിന്ന് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യാൻ  മികച്ച ഗതാഗത മാർഗമാണ് ദോഹ മെട്രോ. നവംബർ 10 മുതൽ ഡിസംബർ 23 വരെ, ടിക്കറ്റ് ഉടമകൾക്ക് അവരുടെ ഡിജിറ്റൽ ഹയ കാർഡും iOS-ലും ആൻഡ്രോയിഡിലും ലഭ്യമായ ഹയ്യ ടു ഖത്തർ 2022 ആപ്പും  ഉപയോഗിച്ച് സൗജന്യമായി മെട്രോയിൽ യാത്ര ചെയ്യാം.

ദോഹ മെട്രോ സ്‌റ്റേഷനുകളിൽ എലിവേറ്ററുകൾ, വീൽചെയർ ഉപയോക്താക്കൾക്കുള്ള സൗകര്യം, കാഴ്ച വൈകല്യമുള്ളവർക്ക് പ്രത്യേകം ഗൈഡുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഹയ്യ കാർഡ് എപ്പോൾ മുതൽ ആക്റ്റീവ് ആകും?ദോഹയിൽ താങ്ങാനുള്ള കാലപരിധി?

ഹയാ കാർഡ് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും, സന്ദർശകർക്ക് 2023 ജനുവരി 23 വരെ ഖത്തറിൽ താങ്ങാൻ അനുമതിയുണ്ടാവും.അതേസമയം, ഡിസംബർ 23 വരെയാണ് ഹയ്യ കാർഡിൽ ഖത്തറിൽ പ്രവേശിക്കാൻ കഴിയുക.അതുകഴിഞ്ഞാൽ , പ്രവേശനം അനുവദിക്കില്ല.

മൊബൈൽ നെറ്റ്‌വർക് 

ടെലികോം കമ്പനികളായ ഉരീദു(Ooredoo), വൊഡാഫോൺ  (Vodafone( എന്നീ രണ്ട് മൊബൈൽ സേവന ദാതാക്കളാണ് രാജ്യത്തുള്ളത്. രണ്ടു കമ്പനികളും ലോകകപ്പ് സന്ദർശകർക്ക്  സൗജന്യ സിം കാർഡുകൾ നൽകും.കൂടാതെ പരിമിത കാലത്തേക്ക് സൗജന്യ കോളുകളും ഇൻറർനെറ്റും ഉൾപ്പെടെയുള്ള സമ്മാനങ്ങളും ഇവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.  അവയിൽ അടങ്ങിയിരിക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News