Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നബീല സെയ്ത് : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി ഇന്ത്യൻ മുസ്‌ലിം യുവതി

November 13, 2022

November 13, 2022

ന്യൂസ് ഏജൻസി 

വാഷിംഗ്ടൺ : “എന്റെ പേര് നബീല സെയ്ദ്. ഞാൻ 23 വയസ്സുള്ള ഒരു മുസ്ലീം, ഇന്ത്യൻ-അമേരിക്കൻ സ്ത്രീയാണ്,ജനുവരിയിൽ ഞാൻ ഇല്ലിനോയിസ് ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകും." ബുധനാഴ്ച ഒരു ട്വീറ്റിൽ ഇങ്ങനെ കുറിച്ചത്  അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ 23 കാരിയായ ഇന്ത്യൻ മുസ്ലിം അമേരിക്കൻ വനിത നബീല സെയ്ദ്.

തെരഞ്ഞെടുപ്പിൽ 52.3 ശതമാനം  വോട്ടുകളോടെ റിപ്പബ്ലികൻ സ്ഥാനാർഥി ക്രിസ് ബോസിനെ പരാജയപ്പെടുത്തിയാണ് നബീല വിജയിച്ചത്. ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ 51ാം ജില്ലയിലേക്കാണ് നബീല തെരഞ്ഞെടുക്കപ്പെട്ടത്.


തെരഞ്ഞടുപ്പ് കാലത്തെ അവരുടെ നീണ്ടയാത്രയെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. “എന്നെ സംസ്ഥാന പ്രതിനിധിയായി പ്രഖ്യാപിച്ചപ്പോൾ ആളുകളുമായി ആത്മാർത്ഥതോടെ സംഭാഷണത്തിൽ ഏർപ്പെടുകയെന്നത് ഞാൻ ഒരു ദൗത്യമാക്കി മാറ്റി. അവർക്ക് നമ്മുടെ ജനാധിപത്യത്തിൽ ഇടപെടാൻ ഒരു അവസരം നൽകും. അവരുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന മികച്ച നേതൃത്വത്തിനായി പ്രയത്നിക്കുകയും ചെയ്തു.”അതുകൊണ്ടാണ് താൻ ഈ ഓട്ടത്തിൽ വിജയിച്ചതെന്ന് സെയ്ദ് കൂട്ടിച്ചേർത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News