Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫ്‌ളൊറോണ (ഇൻഫ്ലുവെൻസ + കോവിഡ്) അപകടകാരിയോ? കൂടുതൽ അറിയാം

January 03, 2022

January 03, 2022

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിപടര്‍ത്തുന്നതിനിടെ ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഫ്‌ളൊറോണ എത്രത്തോളം അപകടകാരിയാണ്? കൊറോണയും ഇൻഫ്ലുവെൻസയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. 'ഡബിൾ ഇൻഫെക്‌ഷൻ' എന്നാണ് ഇതിനെ വിളിക്കുന്നത്. ഇസ്രായേലില്‍ റാബിൻ മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിയിലായിരുന്നു ഫ്ളൊറോണ ആദ്യമായി കണ്ടെത്തിയത്. ഇവരുടെ പരിശോധനാഫലത്തില്‍ കൊറോണയും ഇൻഫ്ലുവെൻസയും പോസറ്റീവായിരുന്നു.

ഫ്ളൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ പുതിയ വകഭേദം സംബന്ധിച്ച പഠനത്തിലാണ് ഇസ്രായേലിലെ ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും. ഇൻഫ്ലുവെൻസ, കോവിഡ് പ്രതിരോധത്തിനു വാക്സിൻ അനിവാര്യമാണ്. എന്നാല്‍ രോഗബാധിതയായ സ്ത്രീ ഒരു വാക്സിനും എടുത്തിട്ടില്ല. അതേസമയം, വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗ സാധ്യതയുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും അതില്‍ ഗഹനമായ പഠനങ്ങള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചുമ, പനി, തൊണ്ടവേദന, തലവേദന, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയാണ് ഫ്ളൊറോണയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത് ചെറിയ ലക്ഷണങ്ങളോടെയോ ലക്ഷണങ്ങൾ ഇല്ലാതെയോ ആളുകളെ ബാധിക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വൈറസിന് വായുവിലൂടെ സഞ്ചരിക്കാനാകും. ഫ്ളൊറോണയും ഇൻഫ്ലുവെൻസയും മനുഷ്യ ശരീരത്തിന്റെ ഒരേ കോശങ്ങളെയാണ് ബാധിക്കുന്നത്.

 

ഇൻഫ്ലുവെൻസ ലൈക്ക് ഇൽനെസ് (Influenza Like Illness), സിവ്യർ അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്‌ഷൻ (Severe Acute Respiratory Infection) തുടങ്ങിയ രോഗമുള്ളവരില്‍ ഫ്ളൊറോണ വൈറസ് സാന്നിധ്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. തണുപ്പുകാലം കഴിയുന്നതോടെ ഫ്ളൊറോണ സ്വാഭാവികമായി ഇല്ലാതായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പങ്കുവെക്കുന്ന പ്രതീക്ഷ. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വാക്സിന്‍ സ്വീകരിക്കുകയെന്നതാണ് ഫ്ളൊറോണയെ അകറ്റാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഫ്ളൊറോണ സ്ഥിരീകരിച്ച് അധികം വൈകാതെ ഇസ്രായേലിൽ നാലാം ഡോസ് കുത്തിവെപ്പ് ആരംഭിച്ചിരുന്നു. പ്രതിരോധശേഷി വളരെ കുറഞ്ഞവര്‍ക്കായിരുന്നു നാലാം ഡോഡ് നല്‍കിയത്. അതേസമയം, മാസ്കും സാമൂഹിക അകലവും ഉറപ്പാക്കുക, ധാരാളമായി വെള്ളം കുടിക്കുക, വൈറ്റമിൻ സി ടാബ്‌ലറ്റുകൾ, ചീര, പപ്പായ എന്നിവ ഭക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വിദഗ്ധര്‍ നല്‍കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News