Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കാൻസറിന് കാരണമാവും,ഡോവ് ഉൾപെടെയുള്ള എയറോസോൾ ഡ്രൈ ഷാംപൂ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം

October 25, 2022

October 25, 2022

ന്യൂസ്‌റൂം ബ്യുറോ  

ന്യൂയോർക്ക്: ക്യാൻസറിന് കാരണമായേക്കാവുന്ന ബെൻസീൻ എന്ന രാസപദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഡോവ് ഉൾപ്പെടെയുള്ള എയറോസോൾ ഡ്രൈ ഷാംപൂവിന്റെ ജനപ്രിയ ബ്രാൻഡുകൾ യുണിലിവർ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു.

വെള്ളിയാഴ്ച ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നൽകിയ  അറിയിപ്പ് പ്രകാരം, റോക്കഹോളിക്, ബെഡ് ഹെഡ് ഡ്രൈ ഷാംപൂകൾ നിർമ്മിക്കുന്ന നെക്സസ്(Nexxus),സുവാവ്(Suave),ട്രെസം (Tresemmé), റ്റിഗി(Tigi) തുടങ്ങിയ ബ്രാൻഡുകളും വിപണിയിൽ നിന്ന് പിൻവലിക്കാനാണ് നിർദേശം.2021 ഒക്‌ടോബറിനു മുമ്പ് നിർമ്മിച്ച ഉൽപ്പന്നങ്ങൾക്കാണ് വിലക്ക് ബാധകമാവുക.

ഖത്തർ വിപണിയിൽ നിന്ന് ഈ പിൻവലിക്കുന്നതായുള്ള പ്രത്യേക അറിയിപ്പുകളൊന്നും ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.അതേസമയം, സൗന്ദര്യ സൗന്ദര്യ വർധക ഉൽപ്പന്നങ്ങളിലെ ആരോഗ്യസുരക്ഷയെ കുറിച്ച് വീണ്ടും ആശങ്കയുയർത്തുന്നതാണ് ഈ പ്രഖ്യാപനം.വർഷങ്ങളായി ആഗോളതലത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ജോൺസൺ ആൻഡ് ജോൺസൺ ഉൽപന്നങ്ങളും നേരത്തെ ഇതേ കാരണത്താൽ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News